ബ്ലാസ്റ്റേഴ്സ് കരുത്താർജ്ജിക്കുന്നു; ബ്രസീൽ താരം നില്‍മറും മുന്‍ ബ്ലാസ്റ്റേഴ്സ് താരം പുള്‍ഗയും എത്തുന്നു
പുതിയ പരിശീലകൻ ഡേവിഡ് ജെയിംസിന്റെ കീഴിൽ ശക്തമായ തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഓരോ മത്സരങ്ങളും കഴിയുമ്പോളും ബ്ലാസ്റ്റേഴ്സ് കൂടുതൽ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ താരങ്ങളെ ടീമിൽ എത്തിച്ച് ബ്ലാസ്റ്റേഴ്സ് കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ഇനിയുള്ള മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് നിർണ്ണായകമാണ്.
മാർക് സിഫ്നിയോസ് ടീം വിട്ടതോടെ ഐസ്ലാന്‍ഡ് താരം ഗുജോണ്‍ ബാള്‍ഡ് വിന്‍സണിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രണ്ട് താരങ്ങളെക്കൂടെ ബ്ലാസ്റ്റേഴ്സിൽ എത്തിക്കുന്നത്. ബ്രസീല്‍ താരം നില്‍മറും ബ്ലാസ്റ്റഴേ്സിന്റെ മുന്‍ താരം പുള്‍ഗയുമാണ് മഞ്ഞപ്പടയുടെ ഭാഗമാകുന്നത്.
ബെര്‍ബറ്റോവും കിസീത്തോയും പരിക്കിന്റെ പിടിയിലായതോടെ ദുര്‍ബലമായ മധ്യനിരയുടെ കരുത്ത് വര്‍ധിപ്പിക്കാനാണ് പുതിയ താരങ്ങളെ ബ്ലാസ്റ്റേഴ്സ് നിരയിലെത്തിക്കുന്നത്. ബ്രസീലിന് വേണ്ടി 24 മത്സരങ്ങള്‍ കളിച്ച നില്‍മര്‍ ഒൻപത് ഗോളുകള്‍ നേടിയിട്ടുണ്ട്. സ്പാനിഷ് താരമായ പുൾഗ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരതാരമായിരുന്നു.
https://www.facebook.com/Malayalivartha