ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ഒമാനെ എതിരില്ലാത്ത 11 ഗോളുകള്‍ക്കു തോല്‍പിച്ചു. സ്‌െ്രെടക്കര്‍ ദില്‍പ്രീത് സിങ്ങിന്റെ ഹാട്രിക്കാണ് ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചത്. ദില്‍പ്രീതിനു പുറമേ ലളിത് ഉപാധ്യായ, ഹര്‍മന്‍പ്രീത് സിങ്, നീലകണ്ഠ ശര്‍മ, മന്‍ദീപ് സിങ്, ഗുര്‍ജന്ത് സിങ്, ആകാശ്ദീപ് സിങ്, വരുണ്‍ കുമാര്‍, ചിങ്‌ലെന്‍സന സിങ് എന്നിവരും സ്‌കോറിങ് പട്ടികയില്‍ ഇടംനേടി. ഒമാന്റെ മികച്ച നീക്കങ്ങളോടെയാണ് മത്സരം ആരംഭിച്ചത്.
എന്നാല്‍ അധികം വൈകാതെ തന്നെ ഇന്ത്യ ആധിപത്യം സ്ഥാപിച്ചു. പക്ഷേ ആദ്യ ക്വാര്‍ട്ടറില്‍ അക്കൗണ്ട് തുറക്കാന്‍ ഇന്ത്യയ്ക്കായില്ല. രണ്ടാം ക്വാര്‍ട്ടറിലെ മിന്നും പ്രകടനമാണ് മത്സരത്തിലെ വഴിത്തിരിവായത്. 17ാം മിനിറ്റില്‍ ലളിതിലൂടെ ലീഡ് നേടിയ ഇന്ത്യക്ക് പിന്നീട് തിരിഞ്ഞു ന്‍ോക്കേണ്ടി വന്നില്ല. അഞ്ചു മിനിറ്റിനകം ഹര്‍മന്‍പ്രീത് സിങ്ങും തൊട്ടടുത്ത മിനിറ്റില്‍ നീലകണ്ഠ ശര്‍മയും 30ാം മിനിറ്റില്‍ മന്‍ദീപും ലക്ഷ്യം കണ്ടതോടെ രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോഴേ്ക്കും ഇന്ത്യ 40ന് മുന്നിലെത്തിയിരുന്നു.
ശേഷിച്ച 30 മിനിറ്റുകളില്‍ ഏഴു ഗോളുകളാണ് ഇന്ത്യ ഒമാന്റെ വലയില്‍ നിക്ഷേപിച്ചത്. 41, 55, 57 മിനിറ്റുകളിലായിരുന്നു ദില്‍പ്രീതിന്റെ ഹാട്രിക് പ്രകടനം. ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തില്‍ നാളെ ഇന്ത്യ പരമ്പരാഗത വൈരികളായ പാകിസ്താനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 10:40 മുതലാണ് മത്സരം.
"
https://www.facebook.com/Malayalivartha

























