സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സീനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ കാസര്‍ക്കോടിന്റെ കെസി സര്‍വന്‍ ഇരട്ട മീറ്റ് റെക്കോര്‍ഡ്....
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കാസര്‍ക്കോടിന്റെ കെസി സര്‍വന്‍ ഇരട്ട മീറ്റ് റെക്കോര്‍ഡ്. സീനിയര്‍ വിഭാഗം ഷോട്ട് പുട്ടിലാണ് സര്‍വന്‍ തന്റെ രണ്ടാം മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.
നേരത്തെ ഡിസ്കസ് ത്രോയിലും സര്‍വന്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം നേടിയിരുന്നു. 17.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഷോട്ട് പുട്ടില്‍ താരം സ്വര്‍ണം കരസ്ഥമാക്കിയത്.16.53 മീറ്ററെന്ന നിലവിലെ മീറ്റ് റെക്കോര്‍ഡാണ് പഴങ്കഥയായത്.
അതേസമയം സംസ്ഥാന സ്കൂള്‍ കായിക മേളയിലെ പാലക്കാടിന്റെ കുതിപ്പ് തുടരുകയാണ് പാലക്കാടിന്റെ സ്വര്‍ണ നേട്ടം 22 ആയി ഉയര്‍ന്നു. ജൂനിയര്‍ ബോയ്സിന്റെ 800 മീറ്റര്‍ ഫൈനലില്‍ അമൃതാണ് പാലക്കാടിന് വേണ്ടി അവസാനമായി സ്വര്‍ണം നേടിയത്. ജില്ലകളില്‍ പാലക്കാട് കീരിടം ഉറപ്പിച്ചു. നേരത്തെ ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ പാലക്കാടിന്റെ നീവേദ്യ കലാധര്‍ സ്വര്‍ണം നേടിയിട്ടുണ്ടായിരുന്നു. നീവേദ്യയുടെത് മീറ്റിലെ രണ്ടാം സ്വര്‍ണമായിരുന്നു. നേരത്തെ 1500 മീറ്ററിലും താരം സ്വര്‍ണം നേടിയിരുന്നു.
https://www.facebook.com/Malayalivartha