Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..

ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്....

20 AUGUST 2026 07:50 AM IST
മലയാളി വാര്‍ത്ത

ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റല്‍വീനിലെ വാഗനര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് (5-3) ഇന്ത്യ വിജയിച്ചത്.

ഈ വിജയത്തോടെ പൂള്‍ ഡി-യില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ഇന്ത്യ നോക്കൗട്ട് റൗണ്ടില്‍ (പൂള്‍ ഇ) ഇടംനേടി. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് (5', 21'), അഭിഷേക് (11', 24') എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി. വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് സിങ് 35-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി സ്‌ട്രോക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

പാകിസ്ഥാനായി ഹന്നന്‍ ഷാഹിദ് (22', 46') രണ്ടു ഗോളുകളും സുഫിയാന്‍ ഖാന്‍ (25') ഒരു ഗോളും കരസ്ഥമാക്കി. മൂന്നുകളികളില്‍ ആറു പോയിന്റുമായാണ് പുളില്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരായത്. മൂന്നു കളിയിലും ജയിച്ച ഇംഗ്ലണ്ട് ഒന്‍പത് പോയിന്റ് നേടി ഗ്രൂപ്പ് ജേതാക്കളായി. അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് വെയില്‍സിനെ  പരാജയപ്പെടുത്തിയിരുന്നു

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ഹര്‍മന്‍പ്രീതിന്റെ ഡ്രാഗ്-ഫ്‌ളിക്കിലൂടെ ഇന്ത്യ ലീഡ് എടുത്തു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ഗോളുകള്‍ നേടി ഇന്ത്യ മത്സരം വരുതിയിലാക്കി. രണ്ടാം ക്വാര്‍ട്ടറിലും മൂന്നാം ക്വാര്‍ട്ടറിലും പാകിസ്ഥാന്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ശക്തമായി നിലകൊള്ളുകയായിരുന്നു. ഈ തോല്‍വിയോടെ പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. കഴിഞ്ഞ പത്തുവര്‍ഷമായി പാകിസ്ഥാനെതിരെ തോല്‍വി അറിയാത്ത കുതിപ്പാണ് ഇന്ത്യ തുടരുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം...പ്രീ സ്കൂൾ വാൻ ഡ്രൈവർ കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 minutes ago)

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം.  (41 minutes ago)

ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്....  (53 minutes ago)

സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ കടന്നു...  (1 hour ago)

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം... മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കുന്നതിനായി ഇന്ന് (20 ന് ) പരിഗണിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... താഴെ വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

"തീരത്ത് അടിയന്തര ജാഗ്രത! രാത്രിക്ക് രാത്രി സൈറൺ മുഴങ്ങി..! RED ALERT..! കടലിൽ ആ അത്യപൂർവ്വ പ്രതിഭാസം; ഇന്ന് രാത്രി നിർണായകം!"  (2 hours ago)

കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വീണ്ടും വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് പഴകിയ ഭക്ഷണമെന്ന് പരാതി  (8 hours ago)

ഉണ്ണിക്കണ്ണന്റെ സ്വപ്നം ഒടുവില്‍ സഫലമായി  (10 hours ago)

കോഴിക്കോട്-ദുബായ് സ്‌പൈസ് ജെറ്റ് വിമാനവും കൊച്ചി-ദോഹ ഖത്തര്‍ എയര്‍വേയ്‌സും റദ്ദാക്കി  (10 hours ago)

ദേശീയപാതയില്‍ കാറിടിച്ചു പരുക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം  (10 hours ago)

രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത് തടയുന്നതു ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട്  (10 hours ago)

Malayali Vartha Recommends