Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വിഷാദ രോഗം ബാധിച്ച് ജീവനൊടുക്കാന്‍ ആലോചിച്ചിരുന്ന കാലം ഉണ്ടായിരുന്നെന്ന് ഉത്തപ്പ

05 JUNE 2020 10:31 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ മനസ്, ശരീരം, ആത്മാവ് എന്ന പരിപാടിയില്‍ സംസാരിക്കവേ ടീമംഗമായ റോബിന്‍ ഉത്തപ്പ കരിയറിലെ ഏറ്റവും വിഷമകരമായ അവസ്ഥയിലൂടെ തനിക്കു കടന്നുപോവേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തി. ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം സജീവമാണ് ഉത്തപ്പ.

2007-ലെ പ്രഥമ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ഉത്തപ്പയ്ക്കു പിന്നീട് സ്ഥാനം നഷ്ടപ്പെട്ടു. കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായ തനിക്കു ആത്മഹത്യാ പ്രവണതകള്‍ പോലും അന്ന് ഉണ്ടായിരുന്നതായും ഉത്തപ്പ വെളിപ്പെടുത്തി. 2009 മുതല്‍ 2011 വരെയുള്ള കാലഘട്ടമാണ് ജീവിതത്തിലെ ഏറ്റവും മോശം സമയമെന്ന് ഉത്തപ്പ പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാതിരുന്ന സമയങ്ങള്‍ അന്നുണ്ടായിരുന്നു.

ഈ ദിവസം എങ്ങനെ അതീജീവിക്കുമെന്നും നാളെ എന്താവുമെന്നുമെല്ലാം അന്ന് ചിന്തിച്ചിരുന്നു. തന്റെ ജീവിതത്തിന് എന്താണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്, ഏതു ദിശയിലേക്കാണ് ഇതിന്റെ പോക്ക് എന്നെല്ലാം ആലോചിച്ച് ആശങ്കപ്പെട്ടിരുന്നു.

ക്രിക്കറ്റുള്ള സമയങ്ങളില്‍ ഇത്തരം ചിന്തകളൊന്നും അലട്ടിയിരുന്നില്ല. മത്സരങ്ങളില്ലാതെ വീട്ടിലിരുന്നപ്പോള്‍ മനസ് സംഘര്‍ഷഭരിതമായി. വണ്‍, ടു, ത്രീയെന്ന് പറഞ്ഞു ബാല്‍ക്കണിയുടെ മുകളില്‍നിന്നു ചാടി ജീവനൊടുക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. ഏതോ ഒരു ശക്തി അന്നു തന്നെ പിന്നോട്ടു വലിക്കുകയായിരുന്നെന്ന് ഉത്തപ്പ പറഞ്ഞു.

സംഘര്‍ഷം കൂടിയപ്പോള്‍ ഡയറികള്‍ എഴുതാന്‍ തുടങ്ങി. അതോടൊപ്പം മാനസിക സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ പുറമെ നിന്നുള്ളവരുടെ സഹായം തേടുകയും ചെയ്തു. ഡയറിയില്‍ തന്നെക്കുറിച്ച് ഒന്നും തന്നെ എഴുതാനില്ലാത്ത ഒരു അവസ്ഥ അന്നു പലപ്പോഴുമുണ്ടായിരുന്നു. അപ്പോഴാണ് ഒരു വ്യക്തിയെന്ന നിലയില്‍ താന്‍ സ്വയം മനസിലാക്കാന്‍ തുടങ്ങിയത്.

ജീവിതത്തില്‍ ഇനി വരുത്തേറ്റ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിക്കുന്നതിനൊപ്പം ഇതിനു പുറമെ നിന്നുള്ളവരുടെ സഹായം തേടാനും തീരുമാനിച്ചുവെന്നും ഉത്തപ്പ പറഞ്ഞു. ഒരു താരത്തെ കൂടുതല്‍ വളരാന്‍ നെഗറ്റീവ് ചിന്തകള്‍ സഹായിക്കുമെന്ന് ഉത്തപ്പ അഭിപ്രായപ്പെട്ടു. ചില സമയങ്ങളില്‍ നെഗറ്റീവ് ചിന്തകള്‍ കൂടി വേണമെന്ന് തോന്നിയിട്ടുണ്ട്.

ജീവിതത്തിന്റെ ബാലന്‍സില്‍ വിശ്വസിക്കുന്ന ഒരാള്‍ കൂടിയാണ് താന്‍. ജീവിതത്തില്‍ ഒരാള്‍ക്കു എല്ലായ്പ്പോഴും പോസിറ്റീവായി നില്‍ക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. നെഗറ്റീവായിട്ടുള്ള അനുഭവങ്ങളും അതിനെ മറികടക്കാനുള്ള ശ്രമങ്ങളും ഒരാളുടെ വളര്‍ച്ചയില്‍ വളരെ പ്രധാനമാണെന്നും ഉത്തപ്പ വ്യക്തമാക്കി.

2006-ലാണ് ഉത്തപ്പ ഇന്ത്യക്കു വേണ്ടി ആദ്യമായി കളിച്ചത്. അന്നു താന്‍ ആരാണെന്ന് ബോധ്യമില്ലായിരുന്നു. അതിനു ശേഷം ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു. ഒരു വ്യക്തിയെന്ന നിലയില്‍ ഇപ്പോള്‍ താന്‍ ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ സ്വയം എന്താണെന്ന കാര്യത്തിലും ചിന്തകളുടെ കാര്യത്തിലും നല്ല വ്യക്തത തനിക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends