മുന്‍ ഇന്റര്‍ നാഷണല്‍ ഫുട്ബാള്‍ താരം സി. ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു

മുന്‍ ഇന്റര്‍നാഷനല്‍ ഫുട്ബാള്‍ താരം സി. ജാബിര്‍ (44) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ മുസ്ലിയാരങ്ങാടിയില്‍ വെച്ചാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാണ്ടിക്കാട് എം.എസ്.പി ക്യാമ്പില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയാണ്. പ്രതിരോധ നിരയിലെ താരമായ ഇദ്ദേഹം ഇന്ത്യക്കായി 94ലെ നെഹ്‌റു കപ്പ് ഫുട്ബാളിലടക്കം കളിക്കാനിറങ്ങിയിട്ടുണ്ട്. കേരള പൊലീസ് താരമായിരുന്ന ജാബിര്‍, സന്തോഷ് ട്രോഫിയിലടക്കം നിരവധി മത്സരങ്ങളില്‍ കേരളത്തിനായി ജഴ്‌സിയണിഞ്ഞിട്ടുണ്ട്.
പിതാവ്: ചെമ്പകത്ത് മുഹമ്മദ്. മാതാവ്: ഖദീജ. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha