സാനിയാ മിര്‍സയ്ക്ക് ഒരു കുട്ടിയുണ്ടാകുകയും അത് സ്‌പോര്‍ട്‌സിലേക്ക് തിരിയുകയും ചെയ്താല്‍ ഏത് രാജ്യത്തെ പ്രതിനിധീകരിക്കും?സാനിയയുടെ മറുപടി ഇങ്ങനെ..

സാനിയാ മിര്‍സയ്ക്ക് ഒരു കുട്ടിയുണ്ടാകുകയും അത് സ്‌പോര്‍ട്‌സിലേക്ക് തിരിയുകയും ചെയ്താല്‍ ഏത് രാജ്യത്തെ പ്രതിനിധീകരിക്കും..? ലോകത്തുടനീളമുള്ള ഇന്ത്യയിലെയും പാകിസ്താനിലെയും ആരാധകര്‍ ദീര്‍ഘനാളായി ഉയര്‍ത്തുന്ന ഈ ചോദ്യത്തിന് ഒടുവില്‍ സാനിയ തന്നെ മറുപടി പറഞ്ഞു.
ആറു വര്‍ഷം മുമ്പാണ് ഇന്ത്യാക്കാരിയായ സാനിയാ മിര്‍സ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചത്. അതിന് ശേഷം ഇരുവരും നേരിടുന്ന പ്രധാനചോദ്യം കുട്ടികളാകുന്നില്ലേ എന്നാണ്. എന്നാല്‍ ഇതിനെല്ലാം സാനിയ മറുപടി പറഞ്ഞു: ''ഇക്കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല എന്നതാണ് സത്യം. ശരിക്കും പറഞ്ഞാല്‍ ഇക്കാര്യത്തില്‍ ഉത്തരം പറയാനാകില്ല. കുട്ടികള്‍ ഉണ്ടാകുമെന്നോ അവന്‍ കായികതാരമാകുമെന്നോ ആര്‍ക്ക് പറയാനാകും. എന്നാല്‍ ചിലപ്പോള്‍ അവന്‍ ഒരു നടനോ, അദ്ധ്യാപകനോ ഡോക്ടറോ ആകുമായിരിക്കും.
ഇന്ത്യാക്കാരി എന്ന നിലയില്‍ ഏറെ അഭിമാനിക്കുന്നവളാണ് താനെന്നും പാകിസ്താന്‍കാരനായതില്‍ അഭിമാനിക്കുന്നയാളാണ് തന്റെ ഭര്‍ത്താവെന്നും ഭാര്യാഭര്‍ത്താക്കന്മാരായി ഇരിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് തങ്ങള്‍ ഇരുവരുമെന്നായിരുന്നു സാനിയയുടെ പ്രതികരണം. വനിതാ ഡബിള്‍സിലെ ഒന്നാം റാങ്കുകാരിയായ സാനിയ ഹൈദരാബാദില്‍ ജനിച്ചയാളും ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ പ്രതിനിധീകരിക്കുന്നയാളുമാണ്.
https://www.facebook.com/Malayalivartha