അത് ലറ്റിക് ഇതിഹാസം മിറുട്ടസ് ഇഫ്തര്‍ അന്തരിച്ചു

എത്യോപ്യന്‍ അത് ലറ്റിക് ഇതിഹാസം മിറുട്ടസ് ഇഫ്തര്‍ (72) അന്തരിച്ചു. എത്യോപ്യയുടെ എക്കാലത്തേയും മികച്ച മധ്യദൂര ഓട്ടക്കാരനായ ഇഫ്തര്‍ ടൊറന്റോയിലാണ് അന്തരിച്ചത്. രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷനാണ് വാര്‍ത്ത പുറത്തുവിട്ടത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. 1980 മോസ്‌കോ ഒളിമ്പിക്‌സില്‍ 5,000 മീറ്ററിലും 10,000 മീറ്ററിലും ഇരട്ട സ്വര്‍ണം നേടി മിറുട്ടസ് അദ്ഭുതം സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha