ക്ലബ് ലീഗില്‍ ചരിത്രം കുറിച്ച് 400 റണ്‍സ് അടിക്കുന്ന ആദ്യ താരമെന്ന ബഹുമതി നേടി പങ്കജ് ഷാ

ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒന്നാം ഡിവിഷന് ടൂര്‍ണമെന്റില്‍ പുറത്താകാതെ 413 റണ്‍സ് അടിച്ച് ബംഗാള്‍ താരം പങ്കജ് ഷാ ചരിത്രം കുറിച്ചു. ബംഗാളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒന്നാം ഡിവിഷന്‍ ത്രിദിന ടൂര്‍ണമെന്റുകളില്‍ 400 റണ്‍സ് അടിക്കുന്ന ആദ്യ താരമെന്ന ബഹുമതി നേടിയത്.
44 ബൗണ്ടറികളും 23 സിക്‌സറുകളും അടങ്ങിയതായിരുന്നു ഷായുടെ ഇന്നിങ്‌സ്. ആറാം വിക്കറ്റില്‍ 203 റണ്‍സും എട്ടാം വിക്കറ്റില്‍ 191 റണ്‍സും ഷാ കൂട്ടിച്ചേര്‍ത്തു. പങ്കജ് ഷാ രാജസ്ഥാനെതിരെ ബംഗാളിനായി കഴിഞ്ഞ സീസണില്‍ രഞ്ജിയിലാണ് അരങ്ങേറ്റം കുറിച്ചത്.
https://www.facebook.com/Malayalivartha