ഷൂട്ടിങ്ങില്‍ ചരിത്രമെഴുതി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി; ഇന്ത്യന്‍ ദേശീയ ടീമില്‍ സ്ഥാനം

പുരുഷന്മാരുടെ ദേശീയ ടീമില്‍ ഇടം പിടിക്കുന്ന പ്രായംകുറഞ്ഞ ഷൂട്ടര്‍ എന്ന ബഹുമതി മീററ്റിലെ പതിനാലുകാരന്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമ്പത്ത് ഭരദ്വാജ് പാട്യാലയില്‍ നടന്ന സെലക്ഷന്‍ ട്രയലില്‍ രണ്ടാംസ്ഥാനം നേടിയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയിരിക്കുന്നത്. ലോകകപ്പ് നടക്കുന്ന ദില്ലി, മെസ്‌കിക്കോ, സൈപ്രസ് എന്നിവിടങ്ങളില്‍ ഭരദ്വാജ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കും.
സീനിയര്‍ പുരുഷന്മാരുടെ ഷൂട്ടിങ് ട്രയല്‍സില്‍ അങ്കുര്‍ മിത്തല്‍ ഒന്നാ സ്ഥാനം നേടിയപ്പോള്‍ സന്‍ഗ്രാം സിങ് ദാഹിയ ആണ് മൂന്നാം സ്ഥാനത്തെത്തിയത്. നവംബറില്‍ രാജസ്ഥാനില്‍ നടന്ന ആദ്യ ട്രയലില്‍ ജൂനിയര്‍ ദേശീയ റെക്കോര്‍ഡ് സമ്പത്ത് തകര്‍ത്തിരുന്നു.
ഇതോടെ, ജൂനിയര്‍ ടീമില്‍ നിന്നും നേരിട്ട് ദേശീയ ടീമിലെത്തുന്ന ആദ്യ ഷൂട്ടറായിരിക്കുകയാണ് സമ്പത്ത്.
ഇറ്റലിയിലെ പ്രൊപ്പെറ്റോയില്‍ ജൂലൈയില്‍ നടന്ന പതിമൂന്നാമത് ഇന്റര്‍ നാഷണല്‍ ഗ്രാന്റ് പ്രിക്‌സില്‍ സ്വര്‍ണം നേടിയ ഷൂട്ടറാണ് സമ്പത്ത്. അന്ന് 150ല്‍ 139 സ്‌കോറുകളാണ് സമ്പത്ത് നേടിയത്. ഫിന്‍ലന്‍ഡില്‍ നടന്ന ഇന്റര്‍നാഷണല്‍ ഷൂട്ട്ഗണ്‍ കപ്പില്‍ സില്‍വര്‍ മെഡലും ഈ ജൂനിയര്‍ താരം സ്വന്തമാക്കി. തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ കോച്ചിന്റെ ടെക്‌നിക്കുകളാണെന്നാണ് സമ്പത്ത് പറയുന്നത്. ശിഷ്യന്റെ വിജയത്തില്‍ കോച്ച് യോഗേന്ദ്രപാല്‍ സിങ്ങും അതീവ സന്തുഷ്ടനാണ്.
https://www.facebook.com/Malayalivartha