Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മുടി സ്‌ട്രെയ്റ്റനിംഗ് ഇനി വളരെ എളുപ്പം!

16 JANUARY 2017 04:19 PM IST
മലയാളി വാര്‍ത്ത

മുടി സ്‌ട്രെയ്റ്റനിംഗ് ചെയ്ത് നടക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പക്ഷെ അധിക ചിലവും, പിന്നീട് മുടിക്ക് ഉണ്ടായേക്കാവുന്ന ദോഷങ്ങളും ഓര്‍ക്കുമ്പോ പലരും സ്‌ട്രെയ്റ്റനിംഗ്‌നോടു ഗുഡ് ബൈ പറയും. എന്നാല്‍ അധിക ചിലവില്ലാതെ ഒരല്‍പ്പം ക്ഷമയും വീട്ടില്‍ ഉള്ള സാധനങ്ങളും മാത്രം മതി മുടി നിവര്‍ത്താന്‍.

മുട്ടയും ഒലീവ് ഓയിലും

മുട്ടയും ഒലീവ് ഓയിലും ചേര്‍ത്ത് യോചിപ്പിക്കുക. 20 മിനിറ്റ് ഇത് മുടിയില്‍ തേയ്ച്ചുപിടിപ്പിക്കുക. അതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇങ്ങനെ പതിവായ് ചെയ്താല്‍ ചുരുളന്‍ മുടി നിവര്‍ത്താം


പാല്‍, തേങ്ങാ പാല്‍


പഴയ ഒരു സ്‌പ്രേക്കുപ്പിയില്‍ പാല്‍ അല്ലെങ്കില്‍ തേങ്ങാപാല്‍ നിറച്ച ശേഷം അത് ഉണങ്ങിയ തലമുടിയിലേക്ക് സ്‌പ്രേ ചെയ്യാം. അര മണിക്കൂര്‍ കഴിഞ്ഞു ഷാംപൂ ഉപയോഗിച്ചോ അല്ലാതെയോ മുടി കഴുകാം.




പാലും തേനും

ഒരു കപ്പ് പാലില്‍ തേന്‍ ചേര്‍ത്ത് പേസ്റ്റു രൂപത്തിലാക്കണം. അല്‍പ്പം കൂടി കൊഴുപ്പ് ലഭിക്കാന്‍ ഈ മിശ്രിതത്തില്‍ വാഴപ്പഴവും അരച്ചു ചേര്‍ക്കാം. വാഴപ്പഴം മുടിയിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായകരമാണ്. ഈ പേസ്റ്റ് തലമുടിയില്‍ പുരട്ടി മിശ്രിതം നന്നായി ഉണങ്ങിയ ശേഷം മാത്രം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.



ഒലിവ് ഓയില്‍

രണ്ടു മുട്ടയെടുത്ത് ഉടച്ച ശേഷം അതില്‍ ആവശ്യത്തിന് ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇവ നന്നായി കലര്‍ത്തണം. മുടിയിഴകള്‍ പൂര്‍ണ്ണമായി മൂടത്തക്ക വിധത്തില്‍ ഈ മിശ്രിതം പുരട്ടാം. മുക്കാല്‍ മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. ചുരുളുകള്‍ നിവര്‍ന്ന് മുടി മനോഹരമാകും.



തേങ്ങാപ്പാലും നാരങ്ങാനീരും

ഒരു കപ്പില്‍ തേങ്ങാപ്പാലെടുക്കുക. ഇതിലേക്ക് ഒരു മുറി നാരങ്ങയുടെ നീരു ചേര്‍ത്ത് നന്നായി ഇളക്കണം. ഈ കൂട്ട് അരമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാം. ഇനി ഇത് മുടിയില്‍ തേയ്ക്കണം. അതിനു ശേഷം ഡ്രൈയര്‍ ഉപയോഗിച്ച് ഒരു ടവ്വല്‍ ചൂടാക്കി മുടി മുഴുവന്‍ മൂടത്തക്ക വിധത്തില്‍ കെട്ടി വയ്ക്കാം. അര മണിക്കൂറിനു ശേഷം വീര്യം കൂറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകണം.



വെളിച്ചെണ്ണ

എണ്ണ ചെറുതീയില്‍ ചൂടാക്കിയ ശേഷം തലയില്‍ പുരട്ടി മസാജ് ചെയ്യാം. ചെറുചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തോര്‍ത്തുപയോഗിച്ച് മുടി മുഴുവനായും മൂടിവയ്ക്കണം. മുക്കാല്‍ മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. ചെറിയ നനവോടെ തന്നെ മുടി പല്ലകലമുള്ള ഒരു ചീര്‍പ്പുപയോഗിച്ച് ചീകാം. ഉണങ്ങുമ്പോഴേക്കും ചുരുളല്‍ നിവര്‍ന്നിരിക്കും.



കറ്റാര്‍ വാഴ

അര കപ്പ് ചെറു ചൂടുള്ള എണ്ണയും അര കപ്പ് കറ്റാര്‍ വാഴയുടെ ജെല്ലും ചേര്‍ത്ത് ഇളക്കി പാക്ക് ഉണ്ടാക്കി 30-40 മിനിറ്റ് തലയില്‍ തേയ്ച് പിടിപ്പിക്കുക.  അതിനുശേഷം  ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...  (32 minutes ago)

ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു...  (1 hour ago)

ഇന്ത്യയുടെ റെയിൽ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കാനൊരു ങ്ങി കേന്ദ്ര സർക്കാർ.... ഇന്ത്യയിലെ ആദ്യ എൽ.എൻ.ജി (ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്) ട്രെയിൻ പുറത്തിറക്കി...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... ആലപ്പുഴയിൽ തീരത്ത് പരിഭ്രാന്തി പരത്തി കള്ളക്കടൽ പ്രതിഭാസം...  (2 hours ago)

നിയമസഭ കയ്യാങ്കളിക്കേസ്... വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക  (2 hours ago)

എഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം... വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ യുവ ഷൂട്ടർ ഇഷ സിം​ഗിന് വെള്ളി മെഡൽ  (2 hours ago)

കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും  (3 hours ago)

താമരശ്ശേരി ചുരത്തിൽ റോഡിലെ വൻകുഴിയിൽ വീണ് ചരക്കുലോറിയുടെ ടയർ പൊട്ടി... മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക്...  (3 hours ago)

യു.പിയിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും  നിരവധി മരണം  (3 hours ago)

ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ഇന്ന് മുതൽ  (4 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍...  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ  (4 hours ago)

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്  (5 hours ago)

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....  (5 hours ago)

Malayali Vartha Recommends