Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടുതൽ സുന്ദരിയാകാൻ ലിപ്സ്റ്റിക്

28 FEBRUARY 2017 03:35 PM IST
മലയാളി വാര്‍ത്ത

ചുണ്ടുകളുടെ ഭംഗിയെ പറ്റി സ്ത്രീകൾക്ക് പൊതുവെ അമിതമായ ആശങ്കയാണ്. ഭൂരിഭാഗം സ്ത്രീകളും നിത്യവും ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണ് . എന്നാൽ ചുണ്ടുകള്‍ക്കനുയോജ്യമായ ലിപ്സ്റ്റിക് തെരഞ്ഞെടുക്കുന്നതില്‍ പലരും ബോധവതികളല്ല. ചര്‍മ്മത്തിന്‍െറ നിറത്തിനനുയോജ്യമായ ലിപ്സ്റ്റിക്കാണ് തെരഞ്ഞെടുക്കേണ്ടത് .
ഇരുനിറക്കാര്‍ ചുവപ്പ്, മജന്ത, പിങ്ക്, റോസ് എന്നി നിറങ്ങള്‍ ഒഴിവാക്കി പകരം ബ്രൗണ്‍, ഗ്രേപ്പ് എന്നീ നിറങ്ങൾ ഉപയോഗിച്ച് നോക്കൂ .

ലിപ്സ്റ്റിക്ക് തെരഞ്ഞെടുക്കാൻ മാത്രമല്ല ശരിയായ വിധത്തിലുള്ള ഉപയോഗക്രമങ്ങളും ഏറെ പേർക്കും അറിയില്ല .

വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് അഭംഗിതന്നെയാണ്. ഇതൊഴിവാക്കാൻ ലിപ്സ്റ്റിക് അണിയും മുൻപ് നനഞ്ഞ തുണികൊണ്ട് ചുണ്ടുകള്‍ മൃദുവായി അമര്‍ത്തി തുടക്കണം. ഇത് ഡെഡ് സെല്ലുകള്‍ നീക്കംചെയ്ത് ചുണ്ടകളുടെ കാന്തി വര്‍ധിപ്പിക്കുകയും മൃദുവാക്കി തീര്‍ക്കുകയും ചെയ്യും.

പരുക്കനായതും അതുപോലെ വരണ്ടതുമായിട്ടുള്ള ലിപ്സ്റ്റിക് ഉപയോഗിക്കരുത്. ലിപ്സ്റ്റിക് അണിയുന്നതിന് മുൻപ് ലിപ് ബാം അമിതമായി ഉപയോഗിച്ചുകഴിഞ്ഞാല്‍ ലിപ്സ്റ്റിക് പറ്റിപ്പിടിച്ച് വൃത്തികേടാകാൻ ഇടയുണ്ട്. ലിപ്സ്റ്റിക്ക് ഇടുന്നതിനു മുൻപ് അല്‍പ്പം ഫൗണ്ടേഷന്‍ പുരട്ടിയാല്‍ നന്നായിരിക്കും.അതിനുശേഷം ലിപ് ലൈനര്‍ ഉപയോഗിച്ച് നല്ല ആകൃതി വരുത്തിയതിനു ശേഷം ലിപ്സ്റ്റിക് പുരട്ടാം. ഇത് ലിപ്സ്റ്റിക് പുറത്തേക്ക് പടരാതിരിക്കുന്നതോടൊപ്പം ചുണ്ടുകൾക്ക് പെർഫക്ട് ഷേപ്പു നൽകുന്നതിനും സഹായിക്കും

ചുണ്ടുകളിൽ നേരിട്ട് ലിപ്സ്റ്റിക് പുരട്ടുന്നതിനു പകരം ഒരു ബ്രഷ് ഉപയോഗിക്കുന്നത് എല്ലാ ഭാഗങ്ങളിലും ഒരുപോലെ പുരട്ടാൻ കഴിയുന്നതിനോടൊപ്പം ചുണ്ടുകളിൽ ദീർഘനേരമിരിക്കുന്നതിനും സഹായിക്കും.
ലിപ്സ്റ്റിക്ക് അധികമായാൽ ഒരു ടിഷ്യുപേപ്പർ ഉപയോഗിച്ച് അധികമായ ലിപ്സ്റ്റിക് നീക്കം ചെയ്യണം.
ചുണ്ടുകളിൽ നിറ വ്യത്യാസം അല്ലെങ്കിൽ കറുത്ത പാടുകൾ ഉണ്ടെങ്കിൽ കൺസീലർ ഇട്ടതിനുശേഷം ലിപ്സ്റ്റിക് ഇടുകയാണെങ്കിൽ അതുമറയ്ക്കാവുന്നതാണ്. ചുണ്ടുകളുടെ തിളക്കവും ഇത് വർധിപ്പിക്കും.

എപ്പോഴും മുഖത്തിന്‍റെ നിറത്തേക്കാൾ അൽപം കൂടി മുന്നോട്ടു നിൽക്കുന്ന നിറം വേണം തിരഞ്ഞെടുക്കാൻ. വെളുത്ത നിറമുള്ളവർക്ക് പിങ്ക് നിറവും ഒലീവ് അല്ലെങ്കിൽ ഇരുണ്ട ചർമ്മമുള്ളവർ തവിട്ടു നിറവും ഉപയോഗിക്കാവുന്നതാണ്. ചുവപ്പിൽ ചില കോംബിനേഷൻ നിറങ്ങൾ ഏവർക്കും യോജിക്കുന്നതാണ്. ഇരുണ്ട നിറക്കാർക്ക് ബർഗണ്ടി റെഡ് കൂടുതൽ ചേർച്ചയായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 minute ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (11 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (40 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (49 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (53 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

Malayali Vartha Recommends