കേറ്റ് രാജകുമാരിയുടെ സൗന്ദര്യം ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം

വസ്ത്രധാരണ രീതികൊണ്ടും മേക്കപ്പ് കൊണ്ടും, തിളങ്ങുന്ന സ്‌കിന്‍ കൊണ്ടും എന്നും ഫാഷന്‍ ലോകത്തിന്റെ കണ്ണിലുണ്ണിയാണ് വില്ല്യം രാജകുമാരന്റെ പ്രിയ ഭാര്യ കേറ്റ് മിഡില്‍റ്റന്‍. ആ തിളങ്ങുന്ന സ്‌കിന്‍ ഡച്ചസ് ഓഫ് കേംബ്രിജിന്റെ പ്രത്യേകതയാണ്. വില്ല്യം രാജകുമാരനോടൊപ്പം കേറ്റിനെ കാണാന്‍ തുടങ്ങിയ നാള്‍ തൊട്ടേ ഫാഷന്‍ ലോകം ഏറെ അന്വേഷിച്ചതാണിതിനു പിന്നിലെ രഹസ്യം. കല്യാണ ദിവസം കേറ്റിനെ കണ്ട ആരും ആ തിളങ്ങുന്ന സ്‌കിന്‍ മറക്കില്ല. കേറ്റിന്റ സ്വകാര്യ ബ്യൂട്ടിഷ്യനായ ഡെബ്രോ മിച്ചല്‍ ആ രഹസ്യം പരസ്യമാക്കിയിരിക്കുകയാണ്. ചോക്‌ലേറ്റ് സ്‌പ്രെഡ് ആണത്രേ ആ സൗന്ദര്യത്തിന് പിന്നില്‍.
ചോക്‌ലേറ്റ് സ്‌പ്രെഡില്‍ പഞ്ചസാരയും ലിപ്ബാമും ചേര്‍ത്താല്‍ വീട്ടിലുണ്ടാക്കാവുന്ന ആ സൗന്ദര്യക്കൂട്ടായി. പ!ഞ്ചസാര ചേര്‍ക്കുന്നത് മൂലം അത് നല്ലൊരു സ്‌ക്രബിങ് എഫക്റ്റു കൂടെ ലഭിക്കുന്നു. ഡെബ്രോ മിച്ചലും ഇതാണത്രേ സ്ഥിരമായി ഉപയോഗിക്കുന്നത്. മാത്രമല്ല തന്റെ അതിപ്രശസ്തരായ പല ക്‌ളയന്റുകളും ഈ മിശ്രിതമാണ് ഉപയോഗിക്കുന്നതെന്ന് മിച്ചല്‍ പറയുന്നു. കേറ്റ് മാത്രമല്ല വക്ടോറിയ ബെക്കാം, ഗിന്ന്വിത് പാല്‍ത്രോ തുടങ്ങിയ സെലിബ്രിറ്റികളുടെ ബ്യൂട്ടിഷ്യനാണ് മിച്ചല്‍.
https://www.facebook.com/Malayalivartha