Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചുണ്ടുകളിലെ കറുപ്പും കറയും ഇല്ലാതാക്കി; ചുണ്ടുകള്‍ ചുവക്കാന്‍ ചില പൊടികൈകള്‍

01 MAY 2017 12:14 PM IST
മലയാളി വാര്‍ത്ത

ചുണ്ടുകള്‍ നല്ല ചുവന്നു തുടുതിരിക്കുക എന്നത് എല്ലാ സ്ത്രീകളുടെയും അതുപോലെ തന്നെ പുരുഷനന്മാരുടെയും വളരെ വലിയ ഒരു ആഗ്രഹം ആയിരിക്കാം അതിനായി പല വഴികളും നമ്മള്‍ പരീക്ഷിച്ചിട്ടും പ്രതീക്ഷിച്ച ഫലം കിട്ടിയിട്ടുണ്ടാകില്ല. കൂടുതലായി വെയില്‍ കൊള്ളുക, ഗുണനിലവാരം ഇല്ലാത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുക, അലര്‍ജി, പാന്‍ മസാലകളുടെ ഉപയോഗം, പുകവലി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയാണ് സാധാരണയായി ചുണ്ടുകള്‍ കറുക്കാന്‍ ഉള്ള കാരണങ്ങള്‍. വിലകൂടിയ സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിക്കാതെ വളരെ എളുപ്പത്തില്‍ തന്നെ വളരെ സിമ്പിള്‍ ആയി ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിധത വഴികള്‍ ഉണ്ട് അവയില്‍ ചിലത് ചുവടെ കൊടുക്കുന്നു .

ഒരു നാരങ്ങ രണ്ടായി മുറിച്ച ശേഷം ഉറങ്ങാന്‍ പോകുന്നതിനു പത്തു മിനിട്ട് മുന്‍പ് ചുണ്ടില്‍ നല്ലപോലെ മസ്സാജ് ചെയുക. ശേഷം കഴുകി കളയരുത്. ഇങ്ങനെ കുറച്ചു ദിവസം ചെയ്താല്‍ ചുണ്ടുകളിലെ കറ ഇളകി പോകുകയും ചുണ്ടുകള്‍ക്ക് നല്ല ചുവന്ന നിറം ലഭിക്കുകയും ചെയും. ഒരു നാരങ്ങ പിഴിഞ്ഞ് അതിന്റെ നീര് എടുക്കുക. ഈ നീരില്‍ പൊടിച്ച പഞ്ചസാര ചേര്‍ക്കുക. ഈ മിശ്രിതം ഉപയോഗിച്ച് ചുണ്ടില്‍ പത്തു മിനിട്ട് മസ്സാജ് ചെയുക. തുടര്‍ച്ചയായി ഒരു ആഴ്ച ഇങ്ങനെ ചെയുന്നത് ചുണ്ടുകള്‍ക്ക് നല്ല ചുവപ്പ് നിറം നല്‍കും.

അര ടീസ്പൂണ്‍ നാരങ്ങ നീരില്‍ അല്‍പ്പം ഗ്ലിസറിനും തേനും ചേര്‍ത്ത് മിക്‌സ് ചെയുക. ഈ മിശ്രിതം ഉറങ്ങുന്നതിന് മുന്പ് ചുണ്ടുകളില്‍ തേച്ച ശേഷം ഉറങ്ങാന്‍ കിടക്കുക ഒരു ആഴ്ച ഇങ്ങനെ ചെയ്താല്‍ ചുണ്ടുകളിലെ എത്ര കടുത്ത കറയും ഇളകിപ്പോകും. റോസ് വാട്ടറില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് ചുണ്ടില്‍ തേച്ചു പിടിപ്പിക്കുക. ദിവസത്തില്‍ മൂന്നു നാലു പ്രാവശ്യം ഇങ്ങനെ ചെയുക തുടര്‍ച്ചയായി ഇങ്ങനെ ചെയുന്നത് ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കാന്‍ നല്ലൊരു വഴിയാണ്.

ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒലിവ് ഓയില്‍ ഉപയോഗിച്ച് ചുണ്ടുകളില്‍ മസ്സാജ് ചെയുന്നത് ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കും. ഒലിവ് ഓയിലും പഞ്ചസാര പൊടിയും മിക്‌സ് ചെയ്ത് ചുണ്ടുകളില്‍ മസ്സാജ് ചെയുന്നത് ചുണ്ടുകളിലെ കറ ഇല്ലാതാക്കുകയും ചുണ്ടിനു നല്ല നിറം നല്‍കുകയും ചെയും. ദിവസവും ഉറങ്ങാന്‍ പോകുന്നതിന് മുന്പ് ബീറ്റ്‌റൂട്ട് ജ്യൂസ് ചുണ്ടുകളില്‍ പുരട്ടുക. ദിവസവും ഇങ്ങനെ ചെയുന്നത് ലിപ്‌സ്ടിക്കിന്റെ ഉപയോഗം ഒഴിവാക്കാന്‍ സഹായിക്കും. തുല്യ അളവില്‍ ബീറ്റ്‌റൂട്ട് ജ്യൂസും കാരറ്റ് ജ്യൂസും എടുക്കുക അതില്‍ പഞ്ചസാര പൊടി ചേര്‍ത്ത ശേഷം ചുണ്ടുകളില്‍ സ്‌ക്രുബ് ചെയുന്നത് ചുണ്ടുകള്‍ക്ക് നല്ല നിറം നല്‍കും.

ദിവസവും ഒരു കഷണം വെള്ളരിക്ക ഉപയോഗിച്ച് ചുണ്ടുകളില്‍ മസ്സാജ് ചെയുന്നത് ചുണ്ടുകള്‍ക്ക് നല്ല നിറം ലഭിക്കുന്നതിനുള്ള ഒരു വഴിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (29 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (38 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (42 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (3 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

Malayali Vartha Recommends