Widgets Magazine
21
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രിയങ്ക നിക് ദമ്പതികളുടെ ലൊസാഞ്ചല്‍സിലെ ആഡംബര വസതി


തമന്നയുടെ ഹോട്ട് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍


സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും കാറും; ഇനി 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‍ലി ഡേവിഡ്സണും വേണമെന്ന് ആവശ്യം; കിട്ടാതെ വന്നപ്പോൾ വാടക വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി...


തൊട്ടടുത്തു കിടക്കുന്ന തനിക്ക് പരിചയമില്ലാത്ത ഒരുപാട് ആളുകൾ പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു; കയ്യെത്തും ദൂരത്ത് മരണം നിൽക്കുകയാണ്... പക്ഷെ ആരൊക്കെയോ ചേർന്ന് തന്നെ കൊന്നു കളഞ്ഞെന്ന് സലിം കുമാർ; സ്വന്തം മരണം കണ്ട് കണ്ണു തള്ളിപ്പോയ ആളാണ് ഞാൻ...


ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ ആരുമറിയാതെ 2018ൽ രജിസ്റ്റര്‍ വിവാഹം; മാസങ്ങൾ പിന്നിട്ടപ്പോൾ ക്രൂരനായി മാറിയ ഭർത്താവ്... മരണശേഷം വൈറലായി മാറിയ കൃതിയുടെ ടിക് ടോക്ക് വീഡിയോ

മുഖത്തെ പാടുകളും ചുളിവുകളും മാറ്റാന്‍ ഏറ്റവും നല്ലത് കെമിക്കല്‍ പീലിങ്

06 MAY 2017 02:45 PM IST
മലയാളി വാര്‍ത്ത

കെമിക്കല്‍ പീലിങ്ങിലെ 'കെമിക്കല്‍' എന്ന വാക്ക് പലരിലും ഭയമാണ് ഉണര്‍ത്തുക. കുരുക്കളും പാടുകളും മായ്ക്കാന്‍ കെമിക്കല്‍ പീലിങ് ചെയ്ത് അവസാനം മുഖം പൊള്ളി വികൃതമാകുമോ തൊലി ഉരിഞ്ഞു പോകുമോ എന്ന പേടി. സത്യത്തില്‍ പഴങ്ങളുടെ സത്ത് ഉപയോഗിച്ചുള്ള ചര്‍മ ചികിത്സയാണ് കെമിക്കല്‍ പീലിങ്. ശരിയായ രീതിയില്‍ ചെയ്യുകയാണെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല.

ചര്‍മ്മത്തിനടിയിലെ ഡെഡ് സ്‌കിന്‍ പാളികള്‍ (ലെയറുകള്‍) എടുത്തു കളയുകയാണ് കെമിക്കല്‍ പീലിങ്ങിലൂടെ ചെയ്യുന്നത്. ഓരോ പീലിങ്ങിലും ഓരോ ലെയര്‍ മാത്രമേ എടുക്കുകയുള്ളൂ. ഒരാള്‍ പീല്‍ ചെയ്തിട്ടുണ്ടോ എന്ന് മുഖത്തു നോക്കിയാല്‍പോലും അറിയില്ല. മൂന്നുതരം പീലുകള്‍ ഉണ്ട്. സൂപ്പര്‍ഫിഷ്യല്‍, മീഡിയം, ഡീപ്പ് പീല്‍ എന്നിവയാണവ. സൂപ്പര്‍ഫിഷ്യല്‍ അല്ലെങ്കില്‍ ലൈറ്റ്പീലുകള്‍ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. ഓരോ ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് കെമിക്കല്‍ പീലിങ് ട്രീറ്റ്‌മെന്റ് എടുക്കുന്നത്. മുഖക്കുരു, ചുളിവുകള്‍, കരിമംഗല്യം, നിറം വര്‍ധിപ്പിക്കല്‍, അങ്ങനെ ആവശ്യങ്ങള്‍ പലതായിരിക്കും. മാന്‍ഡലിക് പീല്‍ ചര്‍മ്മത്തിന്റെ എണ്ണമയം ഇല്ലാതാക്കുന്നു.


മുഖക്കുരുവുള്ളവര്‍ക്ക് എണ്ണമയം കുറയ്ക്കാനുള്ള ട്രീറ്റ്‌മെന്റാണ് ആദ്യം കൊടുക്കുന്നത്. ചര്‍മ്മത്തിനടിയില്‍ എണ്ണമയം ഉണ്ടാക്കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നു. ബ്ലാക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ നീക്കം ചെയ്യുന്നു. ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കുന്നു. ഗ്ലൈക്കോളിക് പീല്‍ കരിമംഗല്യത്തിന് വേണ്ടിയുള്ളതാണ്. ലാക്റ്റിക് ആസിഡ് പീല്‍ വരണ്ട ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തി ചര്‍മത്തെ കൂടുതല്‍ മൃദുവാക്കുന്നു. പ്രായം കൂടുംതോറുമുള്ള ചുളിവുകള്‍ നീക്കാന്‍ കൊളാജന്‍ സ്റ്റിമുലേറ്റ് ചെയ്യുന്ന പീലുകള്‍ ചെയ്യാം.

പീലിങ്ങിനു മുമ്പ്

പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്ന് പരീക്ഷിച്ച ശേഷമേ പീലിങ് ചെയ്യൂ. പീല്‍ ചെയ്യുന്നതിന് രണ്ടാഴ്ച മുന്‍പ് തന്നെ ക്രീമുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തിന്റെ സ്വഭാവം മനസ്സിലാക്കും. വിദഗ്ധരുടെ സഹായമില്ലാതെ സ്വയം പീല്‍ ചെയ്യാന്‍ ശ്രമിക്കരുത്. ഇതു ചിലപ്പോള്‍ ചര്‍മത്തില്‍ പൊള്ളലുണ്ടാകാന്‍ ഇടയാക്കും. ഓരോരുത്തര്‍ക്കും പീലുകള്‍ ചര്‍മത്തില്‍ ലയിക്കുന്നത് വ്യത്യസ്ത സമയങ്ങളിലായിരിക്കും. അതിനു ചിലപ്പോള്‍ ഒരു മിനിറ്റു മുതല്‍ പത്തു മിനിറ്റ് വരെ സമയം വേണ്ടി വരും.


പീലിങ് കഴിഞ്ഞ് വെയിലത്ത് പോവുകയാണെങ്കില്‍ ആന്റി ഗ്ലെയര്‍ പ്രൊട്ടക്ഷന്‍ ഉള്ള ലോഷന്‍ ഉപയോഗിക്കണം. !ഡീപ്പ്പീല്‍ ആണെങ്കില്‍ ഹയര്‍ എസ് പി എഫ് ഉള്ള ക്രീമുകള്‍ ഉപയോഗിക്കാം. പീലിങ് കഴിഞ്ഞശേഷം ചര്‍മത്തില്‍ ചെറിയ ചുവപ്പുപാടുകള്‍ കണ്ടാല്‍ അതിനുള്ള ക്രീമുകള്‍ ഉപയോഗിക്കേണ്ടി വരും.


ഏതുതരം പീലാണ് ചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് ആവര്‍ത്തിക്കണോ എന്ന് തീരുമാനിക്കുന്നത്. ചില പീലുകള്‍ ആറുമാസം തുടര്‍ച്ചയായി ചെയ്താലേ ഫലം കിട്ടുകയുള്ളൂ. ഡീപ്പ് പീലുകള്‍ ആറുമാസം കൂടുമ്പോള്‍ ചെയ്താല്‍ മതി. 1000 രൂപയാണ് പീലുകളുടെ ഇപ്പോഴത്തെ ചെലവ്. മുന്തിയ ബ്രാന്റുകളുടെ പീലിന് ചെലവ് പിന്നെയും കൂടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക നിക് ദമ്പതികളുടെ ലൊസാഞ്ചല്‍സിലെ ആഡംബര വസതി  (8 hours ago)

ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം... അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്തു  (8 hours ago)

തമന്നയുടെ ഹോട്ട് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍  (8 hours ago)

ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് പറയുമ്പോള്‍ ലീഗുകാരും ഹിന്ദു തീവ്രവാദത്തെ കുറിച്ച് പറയുമ്പോള്‍ ആര്‍.എസ്.എസും എതിര്‍പ്പുമായി രംഗത്ത് വരുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി  (9 hours ago)

കെ .എസ് .കെ .ടി. യു ജില്ലാ സമ്മേളനത്തില്‍ നടത്തി പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മലക്കംമറിഞ്ഞു  (9 hours ago)

കൊച്ചി മേയറും പരിവാരങ്ങളും രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കത്ത് നല്‍കി  (9 hours ago)

വാളയാര്‍ കേസ്... സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റി  (9 hours ago)

കോട്ടയത്ത് അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു  (10 hours ago)

സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം കാരണം; നിര്‍ണായക മൊഴിനിര്‍ണായക സാക്ഷിമൊഴിയുമായി ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമി  (10 hours ago)

ഇനി ഹെല്‍മറ്റ് വേട്ട വേണ്ട... നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ തേടണം  (10 hours ago)

ശബരിമല ദര്‍ശനത്തിന് ശേഷം കനകദുര്‍ഗയ്ക്ക് സംഭവിച്ചത്?  (11 hours ago)

മരട് ഫ്‌ളാറ്റ് വിഷയം സിനിമയാകുന്നു, 'മരട് 357' സംവിധാനം കണ്ണന്‍ താമരക്കുളം !  (11 hours ago)

ഷൈന്‍ നിഗം നായകനായ സാജിദ് യഹിയ ചിത്രം ഖല്‍ബ് എത്തുന്നു ....!  (11 hours ago)

അമ്പിളി ദേവിക്ക് ആൺകുഞ്ഞ് പിറന്നു സന്തോഷം പങ്കിട്ട് ആദിത്യൻ ജയൻ !  (11 hours ago)

സുസ്‌മിത സെന്നിന്റെ 44ാം പിറന്നാളിന് നിറം പകർന്ന് പ്രിയപ്പെട്ടവർ......ആഘോഷരാവിൽ താരം !  (11 hours ago)

Malayali Vartha Recommends