Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു... ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും

08 MARCH 2023 07:33 AM IST
മലയാളി വാര്‍ത്ത

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.

കായിക മേഖലയില്‍ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ നിലമ്പൂര്‍ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍. മേനോന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതയായി കോട്ടയം ഗവ. മെഡിക്കല്‍ കോളേജ്, സര്‍ജിക്കല്‍ ഗാസ്ട്രോഎന്‍ട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍.എസ്. സിന്ധു എന്നിവരെ തെരഞ്ഞെടുത്തു.

മാര്‍ച്ച് 8ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

കെ.സി. ലേഖ

ഇന്ത്യന്‍ വനിത അമച്വര്‍ ബോക്സിംഗ് 75 കിലോ വിഭാഗത്തെ പ്രതിനിധീകരിച്ച് 2006ലെ വനിതാ ലോക അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ കെ.സി. ലേഖ. കായിക മേഖലയില്‍ നല്‍കിവരുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് വനിതരത്ന പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

നിലമ്പൂര്‍ ആയിഷ

പ്രശസ്ത സിനിമാ നാടക നടിയാണ് നിലമ്പൂര്‍ അയിഷ. ആദ്യ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു.

ലക്ഷ്മി എന്‍ മേനോന്‍

കൊച്ചിയില്‍ 'പ്യുവര്‍ ലിവിംഗ്' എന്ന സ്ഥാപനം നടത്തുന്ന ലക്ഷ്മി എന്‍ മേനോന്‍ അമ്മൂമ്മത്തിരി/വിക്സ്ഡം എന്ന ആശയം ആവിഷ്‌കരിക്കുകയും വൃദ്ധ സദനങ്ങളിലും അനാഥാലയങ്ങളിലും താമസിക്കുന്ന സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗം നേടിക്കൊടുത്തു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ഡോ. ആര്‍.എസ്. സിന്ധു

കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ വിജയകരമായി ആദ്യ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറാണ് ആര്‍.എസ്. സിന്ധു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 3 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രകിയകള്‍ യാഥാര്‍ത്ഥ്യമാക്കി. കേരളത്തില്‍ നിന്ന് ആദ്യമായി സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജിയില്‍ എംസിഎച്ച് നേടിയ വനിതയാണ് ഡോ. ആര്‍.എസ്. സിന്ധു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി  (36 minutes ago)

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (54 minutes ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (1 hour ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (1 hour ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (1 hour ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (1 hour ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (1 hour ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (1 hour ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (2 hours ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (2 hours ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (2 hours ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (2 hours ago)

കാസര്‍കോട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി വയോധിക ജീവനൊടുക്കി  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 35 കേസുകളിലായി 37 പേര്‍ കൂടി അറസ്റ്റിൽ; ആകെ 9941 അറസ്റ്റുകൾ  (2 hours ago)

Malayali Vartha Recommends