Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

അമ്മയുടെ കാര്യങ്ങള്‍ നോക്കാനും നല്ല ചികിത്സ നല്‍കാനും സാധിച്ചു: മന്യയുടെ കുറിപ്പ് വൈറൽ

12 MARCH 2023 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

ജോക്കർ, അപരിചിതൻ, സ്വപ്നക്കൂട് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മന്യ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന മന്യയെ അടുത്ത കാലത്ത് ചില ട്രോളുകളിലൂടെ മലയാളികൾ ഇരു കയ്യും നീട്ടി വീണ്ടും സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ വനിതാ ദിനത്തിൽ മന്യ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയ്ക്ക് കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ കഴിഞ്ഞിച്ച് കുറച്ച് ദിവസങ്ങളായി. ഡയബറ്റിക്കായതിനാല്‍ രണ്ട് കിഡ്‌നിയും തകരാറായിരുന്നു. അമ്മയുടെ കാര്യങ്ങള്‍ നോക്കാനും നല്ല ചികിത്സ നല്‍കാനും സാധിച്ചതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. സാമ്പത്തികമായി വനിതകള്‍ സ്വതന്ത്രരായിരിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്.'

'സ്വന്തം കാര്യങ്ങളും കുടുംബത്തിലെ കാര്യങ്ങളുമെല്ലാം ചെയ്യണമെങ്കില്‍ അതാവശ്യമാണ്. ആരേയും ആശ്രയിക്കാതെ സ്വതന്ത്ര്യമായി നില്‍ക്കാന്‍ ഞാന്‍ എന്റെ മകളേയും പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസമുണ്ടായാലും അല്ലെങ്കിലും അവരവരുടേതായ കഴിവുകളുണ്ടാകും ഓരോരുത്തര്‍ക്കും. അത് മനസിലാക്കുക. ഞങ്ങളുടെ ജീവിതത്തിലെ ശക്തയായ സ്ത്രീയാണ് ഇതെന്നുമായിരുന്നു' അമ്മയെ കുറിച്ച് മന്യ എഴുതിയത്. ആശുപത്രിയിൽ നിന്നുള്ള അമ്മയുടെ ചിത്രവും മന്യ പങ്കുവെച്ചു.

മന്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അടുത്തിടെ താൻ തരണം ചെയ്ത് വന്ന ചില അവസ്ഥകളെ കുറിച്ച് പങ്കുവെച്ച് മന്യ എത്തിയിരുന്നു. ജീവിത പോരാട്ടങ്ങളിൽ നിന്നും പിന്മാറരുതെന്നാണ് മന്യ അന്ന് പങ്കുവെച്ച പുതിയ വീ‍ഡിയോയിലൂടെയും ക്യാപ്ഷനിലൂടെയും പറഞ്ഞത്. 'ഞാൻ ഇത് ചെയ്തു.... ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെർണിയയ്ക്കും ശേഷമുള്ള ഡാൻസ്. വീണ്ടും എനിക്ക് നടക്കാൻ കഴിയുമെന്ന് പോലും ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. നൃത്തം ചെയ്യട്ടെ. ദൈവത്തിനും പ്രാർത്ഥിച്ചവർക്കും നന്ദി' എന്നാണ് അന്ന് മന്യ കുറിച്ചത്. എന്നാൽ സർജറി എന്തിനായിരുന്നു എന്ന് നടി പറഞ്ഞിട്ടില്ല.

നട്ടെല്ലിലെ ഹെർഡിയേറ്റ് ഡിസ്‌കിന് ന്യൂക്ലിയസ് പൾപോസസ് ഇന്റർവെർട്രെബൽ സ്‌പേസിൽ നിന്ന് സ്ഥാനഭ്രംശം സംഭവിയ്ക്കുന്ന അവസ്ഥയാണ് ഡിസ്‌ക് ഹെർണിയ. നൃത്തം സന്തോഷം നൽകുന്നു, ശാസ്ത്രക്രിയയ്ക്ക് ശേഷം, സുഖം പ്രാപിയ്ക്കുന്നു, അഭിനേതാവിന്റെ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗായി മന്യ നൽകിയത്. മന്യയുടെ പോസ്റ്റ് വൈറലായതോടെ നടി നിത്യാദാസും മന്യയുടെ സിനിമയിൽ നിന്നുള്ള സുഹൃത്തുക്കളുമെല്ലാം പ്രാർഥനകൾ ആശംസിക്കുകയും ചെയ്തിരുന്നു. ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്ന മന്യ ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

നായികയാകും മുമ്പ് ബാലതാരമായും മന്യ സിനിമകൾ ചെയ്തിരുന്നു. പിന്നീട് മുതിർന്ന ശേഷം മന്യ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തി. സീതാരാമ രാജു എന്ന സിനിമയാണ് നായികയായി മന്യ അഭിനയിച്ച ആദ്യ സിനിമ. തെലുങ്കിലായിരുന്നു സിനിമ പുറത്തിറങ്ങിയത്. സിനിമയിൽ നിന്നും ഇടവേള എടുത്ത നടി ഇപ്പോൾ വിദേശത്ത് ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂർണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കയിൽ സ്ഥിര താമസമാക്കിയ നടി കുടുംബിനിയുടേയും അമ്മയുടേയും റോളുകൾ ഭംഗിയായി നിർവഹിക്കുന്നതിനോടൊപ്പം മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരാനും മികച്ച മാർക്കോടെ സ്റ്റാറ്റിസ്റ്റിക്സിൽ വിജയം കൈവരിക്കാനും നടിക്ക് സാധിച്ചു.

 

മകളോടൊപ്പമുള്ള മന്യയുടെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ തരംഗമാണ്. 2008ൽ സത്യ പട്ടേൽ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2013ൽ വികാസ് ബാജ്പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതയായി. ഈ ബന്ധത്തിലാണ് ഓംഷിക പിറന്നത്. മന്യയ്ക്കെന്നും താങ്ങും തണലും കരുത്തുമായി എപ്പോഴും ഒപ്പമുള്ളത് താരത്തിന്റെ അമ്മയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (4 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (4 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (6 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (6 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (6 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (7 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (7 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (8 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (8 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (9 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (9 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (9 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (9 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (9 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (9 hours ago)

Malayali Vartha Recommends