Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകനാടകത്തിലെ അതികായന്‍ എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു.

17 SEPTEMBER 2016 11:39 AM IST
മലയാളി വാര്‍ത്ത

വിഖ്യാത അമേരിക്കന്‍ നാടകകൃത്തും മൂന്നു തവണ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവുമായ എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു. 88 വയസ്സായിരുന്നു.ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലണ്ടിലെ വീട്ടില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
1962ല്‍ ബ്രോഡ് വേയില്‍ അവതരിപ്പിച്ച 'ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജിനിയ വൂള്‍ഫ്' ആണ് ആല്‍ബിയുടെ ശ്രദ്ധേയമായ കൃതി. കുടുംബ ബന്ധങ്ങളുടെ അസംബന്ധതകള്‍ ഹാസ്യാത്മകമായി ആവിഷ്‌കരിക്കുന്ന രചനയാണ് ഇത് .
1966ല്‍ 'ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജിനിയ വൂള്‍ഫ്' ഹോളിവുഡ് ചലച്ചിത്രമായി. ചിത്രത്തിലെ അഭിനയത്തിന് എലിസബത്ത് ടെയ്
ലര്‍ക്ക് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരവും ലഭിച്ചു.

ഇരുപത്തഞ്ചോളം നാടകങ്ങള്‍ എഡ്വേര്‍ഡ് ആല്‍ബി രചിച്ചിട്ടുണ്ട്. ഇവയില്‍ ഏറെയും വിമര്‍ശനങ്ങളും കൈയ്യടികളും ഒരുപോലെ നേടിയവയാണ്. തന്റെ ആറാം വയസ്സില്‍ തന്നെ താനൊരു എഴുത്തുകാരനാകുമെന്ന് അറിയാമായിരുന്നു എന്ന് ആല്‍ബി പിന്നീട് പറഞ്ഞിട്ടുണ്ട്. തനിക്ക് ഒരു നല്ല കവിയോ, നോവലിസ്‌റ്റോ ആകാന്‍ കഴിയില്ലെന്ന ബോധ്യമായിരുന്നു ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമേരിക്കയിലെ ഏറ്റവും മികച്ച നാടകകൃത്തുക്കളായ ടെന്നസീ വില്യംസ്, ആര്‍തര്‍ മില്ലര്‍, യൂജിന്‍ ഒനീല്‍ എന്നിവരുടെ ഗണത്തിലാണ് ആല്‍ബിയും പരിഗണിക്കപ്പെടുന്നത്.
1967, 1975, 1991 വര്‍ഷങ്ങളില്‍ എഡ്വേര്‍ഡ് ആല്‍ബി പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എ ഡെലിക്കേറ്റ് ബാലന്‍സ്, സീസ്‌കേപ്, ത്രീ ടോള്‍ വുമണ്‍ എന്നീ നാടകങ്ങളാണ് പുലിസ്റ്റര്‍ െ്രെപസിന് അര്‍ഹമായത് . 2002ല്‍ അമേരിക്കന്‍ തീയറ്റര്‍ പുരസ്‌കാരമായ ടോണി ആവാര്‍ഡും അദ്ദേഹം നേടി. 2005ല്‍ സമഗ്ര സംഭാവനക്കുള്ള ടോണി അവാര്‍ഡും ആല്‍ബിക്ക് ലഭിച്ചിരുന്നു.
ആധുനിക ജീവിതത്തിന്റെ യുക്തിരാഹിത്യങ്ങളെയും സങ്കീര്‍ണതകളെയും ആവിഷ്‌കരിക്കുന്നതായിരുന്നു എഡ്വേര്‍ഡ് ആല്‍ബിയുടെ നാടകങ്ങള്‍. കുടുംബം, വിവാഹം, മതം തുടങ്ങി അമേരിക്കന്‍ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ ആ നാടകങ്ങള്‍ വിമര്‍ശനവിധേയമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (54 minutes ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (1 hour ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (1 hour ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (3 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (4 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (4 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (5 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (5 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (5 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (6 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (6 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (6 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (6 hours ago)

Malayali Vartha Recommends