Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

04 OCTOBER 2016 02:58 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു. 71 വയസായിരുന്നു. നിരവധി രാജ്യാന്തര, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ബംഗളൂരുവിലായിരുന്നു താമസിച്ചുവരുന്നത്. 1945ല്‍ തൃശൂരിലെ ചാവക്കാടാണ് യൂസഫ് അറയ്ക്കല്‍ ജനിച്ചത്. കോഴിക്കോട് അറയ്ക്കല്‍ കുടുംബാംഗമാണ് യൂസഫിന്റെ മാതാവ്. കര്‍ണാടക ചിത്രകലാപരിഷത്തിലെ ആദ്യബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു.

1979ലും '81ലും കര്‍ണാടക സംസ്ഥാന ലളിതകലാ അക്കാദമി അവാര്‍ഡും 1983ല്‍ ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഫ് ളോറന്‍സ് ഇന്റര്‍നാഷനല്‍ ബിനാലെയില്‍ ലോറന്‍സോ ഡി മെഡിസി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. കേരളം രാജാരവിവര്‍മ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.ഫ്രാന്‍സിലെ ലോറെന്‍സോ ഡി മെഡിസി എന്ന വിഖ്യാത പുരസ്‌ക്കാരം ഈയടുത്താണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 
പ്രശസ്തമായ ചാവക്കാട്ടെ അറയ്ക്കല്‍ കുടുംബത്തില്‍ ജനിച്ച യൂസഫിനു ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. മാതാപിതാക്കളുടെ മരണത്തോടെ ബംഗളൂരുവിലേക്കു താമസം മാറിയ യൂസഫ് ചുമര്‍ ചിത്രങ്ങള്‍, ശില്‍പനിര്‍മാണം, പ്രിന്റിങ്, എന്നിവയ്ക്കു പുറമെ ചിത്രരചനയെക്കുറിച്ചു നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. മനുഷ്യന്റെ വേദനകള്‍ വരച്ചുചേര്‍ത്ത ചിത്രങ്ങളായിരുന്നു അധികവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (44 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (53 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends