Widgets Magazine
23
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമസോമാ ജ്യോതിർഗമയ

11 OCTOBER 2016 12:05 PM IST
മലയാളി വാര്‍ത്ത

"അജ്ഞാനമാകുന്ന ഇരുട്ടിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കേണമേ" എന്ന പ്രാർത്ഥന ഒരു ദിവസമെങ്കിലും മലയാളിയുടെ നാവിൻ തുമ്പിൽ ഉണ്ടാകുന്ന ദിവസമാണ് വിജയ ദശമി. വിജയദശമി ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ്‌.കന്നിമാസത്തിലെ കൃഷ്ണാഷ്ടമി നാളില്‍ പൂജയ്ക്ക് വയ്ക്കുന്ന ഉപകരണങ്ങള്‍ ഒരു ദിവസത്തിന് ശേഷം വിജയദശമി നാളില്‍ പുറത്തെടുക്കും.അക്ഷര പൂജയിലൂടെ അറിവിനേയും ആയുധ പൂജയിലൂടെ പ്രവൃത്തിയേയും കച്ഛപി (വീണ പോലുള്ള സംഗീത ഉപകരണം) കലകളേയും ഉപാസിക്കുകയാണ് കേരളീയര്‍ ചെയ്യുന്നത്. എന്നാല്‍ ബംഗാളില്‍ നവരാത്രി ദുര്‍ഗ്ഗാപൂജ ആയായാണ് ആഘോഷിക്കുന്നത്. കര്‍ണ്ണാടകത്തില്‍ ഇത് ദസറയാവുന്നു.
അന്ധകാരത്തിനുമേൽ പ്രകാശത്തിന്റേയും അജ്ഞാനത്തിനുമേൽ ജ്ഞാനത്തിന്റേയും വിജയം സംഭവിച്ച ദിനമാണ് വിജയ ദശമി. അന്ന് നാവിൽ അറിവിന്റെ ആദ്യാക്ഷരം കുഞ്ഞു നാവിൽ എഴുതും. പിന്നീട് വാക് ദേവത എന്നും നാവിൽ വിളയാടട്ടെ എന്ന പ്രാർത്ഥനയോടെ ഗുരുക്കൻമാർ കുഞ്ഞിന് ഹരി ശ്രീ ചൊല്ലി കൊടുക്കുന്നു.
ഇന്നാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന ആ ദിവസം . സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുഞ്ഞുങ്ങൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. നാവിലും അരിയിലും ഹരീശ്രീ കുറിച്ചപ്പോള്‍ ചില കുരുന്നുകള്‍ വാവിട്ടു കരഞ്ഞു, മറ്റു ചിലരുടെ മുഖത്ത് കൗതുകത്തിന്റെ നിഷ്‌കളങ്കത, ചില കുട്ടികള്‍ എഴുതാന്‍ മടിച്ചു. മറ്റു ചിലര്‍ എഴുതാന്‍ വിസമ്മതിച്ച് അമ്മയുടെ സാരിത്തുമ്പില്‍ തലയൊളിപ്പിച്ചു. അങ്ങനെ വിവിധങ്ങളായ കാഴ്ചകളായിരുന്നു സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ദിനത്തില്‍ കാണാനായത്.
ക്ഷേത്രങ്ങള്‍ക്ക് പുറമെ പ്രധാന ഗ്രന്ഥശാലകള്‍, സന്നദ്ധസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ആദ്യാക്ഷരം കുറിക്കാൻ കുട്ടികൾ എത്തി.
കൊല്ലൂര്‍ മുകാംബിക ക്ഷേത്രം, തിരൂരിലെ തുഞ്ചന്‍പറമ്പ്, ചോറ്റാനിക്കര ദേവീക്ഷേത്രം, കോട്ടയം ജില്ലയിലെ പനച്ചിക്കാട്, തിരുവനന്തപുരത്തു കോട്ടയ്ക്കകത്തെ നവരാത്രി മണ്ഡപം, അഭേദാശ്രമം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളില്‍ പുലര്‍ച്ചെതന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നുമണിക്ക് തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു. ഉച്ചക്ക് ഒന്നരവരെയാണ് ഇവിടെ ചടങ്ങ് നടക്കുക. കൊല്ലൂരിലെ ആദ്യാക്ഷരം കുറിക്കല്‍ വളരെ പ്രാധാന്യത്തോടെയ്യാണ് ഭക്തർ കാണുന്നത്. കന്നട, മലയാള ഭാഷയിലാണ് കൊല്ലൂരില്‍ ആദ്യാക്ഷരം കുറിക്കുന്നത്.
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാവിലെ അഞ്ച് മണിയോടെ തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. എഴുത്തിനിരുത്തലിന് പാരമ്പര്യ എഴുത്താശാന്‍മാര്‍ക്ക് പുറമെ സാഹിത്യകാരന്‍മാരും എത്തിയിരുന്നു.
എഴുത്തിനിരുത്തല്‍ ചടങ്ങിനു പുറമെ നൃത്തം, സംഗീതം, ചിത്രകല എന്നിവയിലും ആദ്യാക്ഷരം കുറിക്കുന്ന ദിവസമായതിനാല്‍ കലാപീഠങ്ങളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാശ്മീരിനെ ചൊല്ലി അടി... കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്; കൈയ്യോടെ ട്രംപിനെ തള്ളിപ്പറഞ്ഞ് നരേന്ദ്രമോദി; കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സഹായം അഭ്യര്‍ഥിച്ചതായ  (10 minutes ago)

ഒരു മാസം മുമ്പ് മരത്തില്‍ നിന്ന് വീണ് നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ വെടിവെച്ച് ജീവനൊടുക്കി  (46 minutes ago)

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി  (1 hour ago)

മണ്ണിടിഞ്ഞ് വീണ് ചെളിയില്‍പൂണ്ട നാലു മിണ്ടാപ്രാണികളെ അഗ്നിശമന കൈവിട്ടെങ്കിലും വീട്ടമ്മ രക്ഷകയായി... നാലു നായകള്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് കാരണമായത് വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യം  (1 hour ago)

40 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആന്ധ്ര സ്വദേശി അറസ്റ്റില്‍  (1 hour ago)

തോക്ക് നിരോധന നിയമം ശക്തമാക്കി ന്യൂസിലന്‍ഡ് സര്‍ക്കാര്‍... ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം  (1 hour ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു , 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ  (1 hour ago)

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്.യു വിദ്യാഭ്യാസ ബന്ദ്  (2 hours ago)

കാലമിത്ര കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഈ പുസ്തകത്തിന് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല  (11 hours ago)

വാങ്ങും മുമ്പ് പരീക്ഷിച്ചുനോക്കാം...സെക്‌സ് പാവ കടയില്‍ വന്‍ തിരക്ക്  (11 hours ago)

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (11 hours ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (11 hours ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (11 hours ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (12 hours ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (12 hours ago)

Malayali Vartha Recommends