Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടി.കെ പത്മിനിയുടെ ജീവിതം സിനിമയാകുന്നു

14 OCTOBER 2016 12:26 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ വിഖ്യാത ചിത്രകാരി ടി.കെ പത്മിനിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ഇന്ത്യന്‍ ചിത്രകലയിലെ ഭാവിവാഗ്ദാനമായി അറുപതുകളില്‍ അറിയപ്പെട്ട പ്രതിഭയായിരുന്നു പത്മിനി. ഇരുപത്തിയൊമ്പതാം വയസ്സില്‍ മരണമെത്തി ആ കലാകാരിയെ കാര്‍ന്നെടുക്കുമ്പോൾ തന്റേതായി ഇരുന്നൂറിലേറെ പെയിന്റിംഗുകളും ഡ്രോയിംഗുകളുമാണ് ടി.കെ പത്മിനി പൂര്‍ത്തീകരിച്ചത്. കുറച്ചു വര്‍ഷങ്ങളുടെ ആയുസില്‍ പടര്‍ന്നു പന്തലിച്ച ചിത്രകലയുടെ സംയുക്തഭാവമായിരുന്നു പത്മിനി.ആ ജീവിതം സിനിമയിലെ സില്‍വര്‍ സ്ക്രീനിലെത്തുമ്പോൾ വിസ്മൃതിയിലാണ്ട കാലത്തേക്കുള്ള തിരിച്ചുപോക്കുകൂടിയാണ് സാധ്യമാകുന്നത്.
ടി.കെ പത്മിനി മെമ്മേറിയല്‍ ട്രസ്റ്റിന്റെ ബാനറില്‍ ടി.കെ ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്മിനിയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് എഴുത്തുകാരനായ സുസ്മേഷ് ചന്ത്രോത്ത് ആണ്. 1940 മുതല്‍ 1968 വരെയുള്ള ഇരുപത്തിയൊന്പത് വര്‍ഷത്തെ കേരളത്തിലെയും മദിരാശിയിലെയും പത്മിനിയുടെ ജീവിതമാണ് സിനിമയാകുന്നത്.
പ്രശസ്ത നായിക അനുമോളാണ് പത്മിനിയായി വേഷമിടുന്നത്.സഞ്ജു ശിവറാം,ഇര്‍ഷാദ്,ആയില്യന്‍,ഡോ.കൃഷ്ണദാസ്,സംവിധായകന്‍ പ്രിയനന്ദന്‍,ജിജി ജോഗി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.ബി അജിത്കുമാര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പത്മിനിയുടെ അപൂര്‍വ്വ പെയിന്റിംഗുകള്‍ക്കും പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (41 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (50 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends