Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ചോരക്കൊതിയന്‍ ഇടികൊണ്ടു ചത്തു

20 NOVEMBER 2012 12:27 AM IST
മലയാളി വാര്‍ത്ത.


ഒരു സന്യാസി നദിയില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം മുങ്ങിപ്പൊങ്ങിയതിനിടയില്‍ കരയിലേക്കൊന്നു നോക്കി.
ങേ? ഇതെന്താണു രണ്ടു മുട്ടനാടുകള്‍ ഓടിയടുക്കുന്നു.
സന്യാസി അതുതന്നെ നോക്കിയങ്ങനെ നിന്നു. ഓടിയടുത്ത ആടുകള്‍ പരസ്‌പരം തലകള്‍ കൂട്ടിയിടിച്ചു. എന്നിട്ട്‌ അവ പിന്നോട്ടുമാറി. കൂടുതല്‍ ഊക്കോടെ ഇടി തുടങ്ങി. സന്യാസിക്കു മനസ്സിലായി.
ഇതു യുദ്ധമാണ്‌. ആടുകളുടെ യുദ്ധം. ആടുകള്‍ രണ്ടും ദൂരെനിന്ന്‌ അതിവേഗം ഓടിയടുക്കും. എന്നിട്ടു ശക്തിയായി തലകൊണ്ടു തമ്മിലിടിക്കും. ഇടിച്ചിടിച്ചു രണ്ടിന്റെയും തലയില്‍ നിന്നും മൂക്കില്‍ നിന്നും ചോര ഇറ്റിറ്റുവീഴാന്‍ തുടങ്ങി.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു കുറുക്കന്‍ അവിടേയ്‌ക്കെത്തി. ചുടുചോരയുടെ മണം കേട്ടുവന്നതാണവന്‍.
ആടുകള്‍ പിന്നോക്കം മാറുന്ന തക്കത്തില്‍ നിലത്തു വീണ ചോര കുറുക്കന്‍ നക്കിക്കുടിക്കാന്‍ തുടങ്ങി. ആടുകള്‍ പിന്നോട്ടു മാറുമ്പോഴാണു കുറുക്കന്റെ ചോരകുടി.
സന്യാസി ഇതൊക്കെ നോക്കിക്കൊണ്ടു നില്‌ക്കുകയായിരുന്നു. സന്യാസി വിചാരിച്ചു
ഈ കുറുക്കന്‍, ഇവനെന്തു മണ്ടന്‍! ഉഗ്രശക്തിയില്‍ ഇടിക്കുന്ന ആടുകള്‍ക്കിടയില്‍പെട്ടാല്‍ ഇവന്‍ ചമ്മന്തിയായതുതന്നെ.
ആടുകള്‍ അകന്നുമാറിയപ്പോള്‍ കുറിക്കന്‍ ചോര നക്കാന്‍ തുടങ്ങി. ചോരക്കൊതിയില്‍ അവന്‍ എല്ലാം മറന്നു. ആടുകള്‍ ഓടിയടുക്കുന്ന കാര്യം കുറുക്കന്റെ ശ്രദ്ധയില്‍ നിന്നും പോയി. പാഞ്ഞടുക്കുന്ന ആടുകളെ അവന്‍ കണ്ടില്ല.
ഠിം. ആടുകള്‍ കൂട്ടിയിടിച്ചു. ഇത്തവണ ഇടിയേറ്റതു കുറുക്കന്റെ പള്ളയ്‌ക്ക്‌. ഇടിയേറ്റ കുറുക്കന്‍ അവിടെക്കിടന്നു കൈകാലിട്ടടിക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ അവന്റെ ശ്വാസം പോയി.
അങ്ങനെ കുറുക്കന്റെ കഥ കഴിഞ്ഞു!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (6 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (13 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (4 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (4 hours ago)

Malayali Vartha Recommends