Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

പുസ്തകം : സര്‍വ്വം ശിഥിലമാകുന്നു.

04 AUGUST 2016 03:38 PM IST
മലയാളി വാര്‍ത്ത

ലോകപ്രസിദ്ധനായ ആഫ്രിക്കന്‍ നോവലിസ്റ്റ് ചിന്നു അച്ചബേയുടെ ഏറ്റവും പ്രശസ്തമായ നോവലാണ് സര്‍വ്വം ശിഥിലമാകുന്നു  (Things Fall Apart) ചിന്നു അച്ചബെയുടെ 21 പുസ്തകങ്ങളുടെ പരമ്പരയില്‍ പെടുന്ന ഒന്നാണ് ഇത്. നോവല്‍ എന്നതിനേക്കാള്‍ യാഥാര്‍ത്ഥ്യങ്ങളുടെ പുസ്തകമായി അതിനെ വിശേഷിപ്പിക്കാനാണ് വായനക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുക. ഒരാഫ്രിക്കക്കാരന്‍ ആഫ്രിക്കയെക്കുറിച്ച് ആഫ്രിക്കക്കാര്‍ക്കും ലോകത്തിനും വേണ്ടി എഴുതിയ പുസ്തകമാണ് ഇത്.അന്‍പതോളം ഭാഷകളില്‍ പുസ്തകത്തിന്റെ പരിഭാഷ പുറത്തിറങ്ങിയിട്ടുണ്ട്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി നൈജര്‍ താഴ്‌വരകളിലുണ്ടായ സാമൂഹിക മാറ്റത്തിന്റെ കഥയാണ് ഈ നോവലിന്റെ പശ്ചാത്തലം. സമകാലീന ആഫ്രിക്കന്‍ സാഹിത്യത്തിന്റെ കുലപതി എന്ന് വിശേഷിപ്പിക്കുന്ന നൈജീരിയക്കാരനായ ഇദ്ദേഹത്തിന്റെ ഈ നോവല്‍ നൈജീരിയയിലെ പ്രാകൃത വര്‍ഗ്ഗക്കാരുടെ ജീവിത ശൈലിയെയും അവരുടെ പരമ്പരാഗത വിശ്വാസങ്ങളെയും കുറിച്ചാണ് പറയുന്നത്.


വെള്ളക്കാരുടെയും മിഷണറിമാരുടെയും വരവിനു മുന്‍പായി ആഫ്രിക്കന്‍ ഗ്രാമീണ ജനത നയിച്ചിരുന്ന ലളിതവും സമ്പുഷ്ടവുമായ ജീവിതരീതികളും സാമൂഹിക ക്രമങ്ങളുമാണ് നോവലിന്റെ ആദ്യഭാഗത്ത് വരുന്നത്. പതിയെ വെള്ളക്കാര്‍ കടന്നുവരുന്നതോടെ അവരുടെ ജീവിതക്രമമാകെ മാറിമറിയുകയാണ്. അവരുടെ പൗരാണിക ഗോത്രവിശ്വാസങ്ങളുടെ ഭാഗത്ത് ക്രിസ്തുമതം കടന്നു വരുന്നതോടെ അവരുടെ ജീവിതക്രമം താളം തെറ്റുന്നു. പുതിയ മതം ഭാഷ സംസ്‌കാരം ആചാരങ്ങള്‍ ജീവിതചര്യ നീതിനിര്‍വ്വഹണരീതികള്‍ എന്നിവ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. അന്നുവരെ ചിട്ടയോടെ ജീവിച്ചിരുന്ന ഗോത്രവിഭാഗങ്ങള്‍ ഭിന്നതയിലേക്ക് നീങ്ങുന്നു. ആഫ്രിക്കയിലെ സ്വച്ഛന്ദ ജീവിതത്തിന് താളഭംഗം സംഭവിക്കുന്നു. അതോടെ അവരുടെ പരമ്പരാഗത മൂല്യങ്ങള്‍ ശിഥിലമാകുന്നു. ഇതാണ് ഈ നോവലിന്റെ കഥാതന്തു.


നോവലിലെ നായകനായ ഒക്കന്‍ക്വോയുടെയും അദ്ദേഹത്തിന്റെ ഭാര്യമാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ചുറ്റിപ്പറ്റിയുള്ള ഈ കഥയിലെ കഥാപാത്രങ്ങള്‍ സങ്കല്പികമാണ് എന്ന് ഈ കൃതിയുടെ മുഖവുരയില്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതം മാതൃകയാക്കി നൈജര്‍ താഴ്വരയില്‍ നടന്ന സംഭവങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. ഒരു പാട് വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും ഉള്ള ഈ ഗോത്രം തികഞ്ഞ മാനുഷിക മൂല്യങ്ങളും രാജ്യസ്‌നേഹവും മുറുകെ പിടിക്കുന്നവരാണ്. ഇതിലെ നായകനായ ഒക്കന്‍ക്വോ ഒരവസരത്തില്‍ പറയുന്ന വാക്കുകള്‍ 'ഉന്നം പിഴയ്ക്കാതെ വെടി വെക്കാന്‍ മനുഷ്യന്‍ പഠിച്ചപ്പോള്‍ , മരക്കൊമ്പിലിരിക്കാതെ പറക്കാന്‍ ഞാന്‍ ശീലിച്ചു' എന്നാണ് ഇനെക്ക പക്ഷി പറയുന്നത്''.അതിജീവനത്തെ പറ്റി ഇതിലും നല്ല ഒരു ചിത്രം വരച്ചുകാട്ടാന്‍ ആകുമോ?
ഒരു നോവല്‍ എന്നതിനപ്പുറം പശ്ചിമാഫ്രിക്കന്‍ ജനജീവിതത്തിന്റെ ചരിത്രരേഖ എന്ന രീതിയില്‍ വേണം നാം ഈ കൃതിയെ സമീപിക്കുവാന്‍!. ഇതൊരു സംസ്‌കൃതിയുടെയോ ജനതയുടെയോ മാത്രം കഥയല്ല, അധിനിവേശങ്ങള്‍ ഉണ്ടായ എല്ലാ സമൂഹങ്ങളുടെയും കഥയാണ്. അങ്ങനെയാണ് ഈ നോവല്‍ ഒരു ലോകോത്തര കൃതിയായി മാറുന്നത്.
1930ല്‍ നൈജീരിയയില്‍ ജനിച്ച ചിന്നു അച്ചാബേ ആഫ്രിക്കന്‍ സംസ്‌കാരത്തിലാകൃഷ്ടനാവുകയും കൂടുതല്‍ പഠിക്കുകയും എഴുത്തിലിവതരിപ്പിക്കുകയും ചെയ്തു. നോ ലോംഗര്‍ അറ്റ് ഈസ്,ആറോ ഓഫ് ഗോള്‍ഡ്, എ മാന്‍ ഓഫ് ദി പീപ്പിള്‍, ആന്‍ന്തില്‍സ് ഓഫ് ദി സാവന്ന എന്നിവയും അദ്ദേഹത്തിന്റെ പ്രധാന നോവലുകളാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (49 minutes ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (57 minutes ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (1 hour ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (1 hour ago)

നിർണായക പങ്കുവഹിച്ചു  (1 hour ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (1 hour ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (1 hour ago)

കശ്മീർ പോലീസിന്റെ ഏജൻസി  (2 hours ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (2 hours ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (2 hours ago)

മന്ത്രിയും കുടുങ്ങും  (2 hours ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (2 hours ago)

തീപിടുത്തം  (2 hours ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (3 hours ago)

തലപ്പത്തുണ്ടായിരുന്നവർ  (3 hours ago)

Malayali Vartha Recommends