Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

കായല്‍ ടൂറിസത്തിന്റെ അനന്തസാധ്യതകളുമായി അനന്തപുരി

17 AUGUST 2016 03:09 PM IST
മലയാളി വാര്‍ത്ത

വിനോദസഞ്ചാരമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് പെരുമാതുറയും അനുബന്ധപ്രദേശങ്ങളും. പെരുമാതുറ മുതലപ്പൊഴി പ്രദേശത്തിന്റെ ടൂറിസം വികസനത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് മൂന്ന് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പെരുമാതുറ പാലം വന്നതോടെ കാഴ്ചക്കാരായി എത്തുന്നവര്‍ നിരവധിയാണ്.


കടല്‍, കായല്‍ കാഴ്ചകളുടെ മാസ്മര ഭംഗികളിലേക്ക് കൂടിയാണ് പെരുമാതുറ പാലം വഴി തുറക്കുന്നത്. ഒരു വശത്ത് അഞ്ചുതെങ്ങ് കായലും മറുവശത്ത് അറബിക്കടലും. മറ്റൊരു ഭാഗത്ത് നീണ്ടുനിവര്‍ന്ന് പെരുമാതുറ കടല്‍തീരം. എല്ലാംകൊണ്ടും ഒരു സഞ്ചാരിക്ക് ആസ്വദിക്കാനും ആഹ്ലൂദിക്കാനും പറ്റിയ ഇടം.വിനോദ, സാംസ്‌കാരിക ടൂറിസത്തിന്റെ വലിയ സാധ്യതയാണ് പുതിയ പാലം തുറന്നിടുന്നത്. കഠിനംകുളം കായല്‍ ടൂറിസം പദ്ധതിയില്‍ പെരുമാതുറ ഭാഗവും ഉണ്ട്. ചിറയിന്‍കീഴിലെയും സമീപത്തെയും ടൂറിസം വികസനം ലക്ഷ്യമിട്ടുള്ളതാണ് കഠിനംകുളം കായല്‍ ടൂറിസം പദ്ധതി.കുമരകം ടൂറിസ്റ്റ് വില്ലേജിന്റെ മാതൃകയില്‍ ലക്ഷ്യമിട്ട പദ്ധതി അഞ്ചുതെങ്ങ്, കഠിനംകുളം, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് തുടങ്ങി കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് .അഞ്ചു തെങ്ങ്കോട്ട, മുതലപ്പൊഴി, ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരം എന്നിവിടങ്ങള്‍ കാട്ടിക്കൊടുക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ട്.പുളിമൂട്ട് കടവാണ് പ്രധാന കേന്ദ്രം. ഇവിടെ നിന്ന് ബോട്ട് സര്‍വീസ് നടത്തി കായല്‍കാഴ്ച സഞ്ചാരികള്‍ക്ക് ആവോളം ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതിനും അഞ്ചുതെങ്ങ് കോട്ട, മുതലപ്പൊഴി, ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരം എന്നിവിടങ്ങള്‍ കാട്ടിക്കൊടുക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ട്.


മുതലപ്പൊഴിയും അനുബന്ധ പ്രദേശങ്ങളും തുറന്നിടുന്നത് വിശാലമായ കായലോര ടൂറിസം പദ്ധതിയാണ്. ഇവിടെ തുടങ്ങുന്ന ബോട്ട് സര്‍വ്വീസ് പെരുമാതുറ, കഠിനംകുളം, ചിറയിന്‍കീഴിലെ പുളിമൂട്ടില്‍ കടവ്, അകത്തുമുറി, കാപ്പില്‍ കായല്‍ എന്നിവയുമായി ബന്ധിപ്പിക്കാനായാല്‍ സംസ്ഥാനത്തെ പ്രധാന ആകര്‍ഷണകേന്ദ്രമായി ഇവിടം മാറും. നിലവില്‍ പുളിമൂട്ടില്‍ കടവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ബോട്ട് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് സഫാരി ബോട്ടും നാല് സ്പീഡ് ബോട്ടുകളുമാണ് ഇവിടെയുള്ളത്.
സാഹസിക ടൂറിസം പദ്ധതിയാണ് പെരുമാതുറയില്‍ പ്രധാനമായും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അലങ്കാരവിളക്കുകള്‍, ഇരിപ്പിടങ്ങള്‍, ടോയ്‌ലറ്റ് സൗകര്യം, ബോട്ട് സര്‍വ്വീസ്, ബോട്ട് ജെട്ടി എന്നിവയും ഇവിടെ സ്ഥാപിക്കും.


ടൂറിസം രംഗത്ത് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ സാധ്യതയുള്ള പ്രദേശമാണ് പ്രകൃതി രമണീയമായ അകത്തുമുറി കായലിലെ പൊന്നുംതുരുത്ത് ദ്വീപ്. അകത്തുമുറിയും കാപ്പില്‍ കായലുമായി ബന്ധിപ്പിക്കുന്ന വര്‍ക്കല തുരപ്പ് ഒരുകാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന പ്രധാന ജലപാതയായിരുന്നു. ടി.എസ് കനാല്‍ വഴി കാപ്പില്‍, അകത്തുമുറി, അഞ്ചുതെങ്ങ്, കഠിനംകുളം, ചാക്ക, കോവളം വരെ എത്തുന്ന ജലപാതയും ഉണ്ടായിരുന്നു. വാണിജ്യബന്ധങ്ങള്‍ പലതും ഈ മാര്‍ഗത്തിലൂടെയായിരുന്നു. ചരിത്രപസിദ്ധമായ അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, ആറ്റിങ്ങല്‍ കൊട്ടാരം എന്നിവയും കായല്‍ മാര്‍ഗം എത്തിച്ചേരാന്‍ സാധിക്കുന്ന പ്രധാന സ്ഥലങ്ങളാണ്.
വേളി കായലിലേതു പോലെ പായലോ മറ്റു തടസങ്ങളോ ഇവിടെയില്ല. നല്ല നീരൊഴുക്കുള്ള പ്രദേശവുമാണ്. പുളിമൂട്ടില്‍ കടവിലെ ബോട്ട് ക്ലബ്ബും പെരുമാതുറയില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതിയും കൂടിയാകുമ്പോള്‍ ഇത് ലോകശ്രദ്ധ പിടിച്ചു പറ്റുമെന്നതില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (1 hour ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (2 hours ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (2 hours ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (2 hours ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (2 hours ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (2 hours ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (2 hours ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (2 hours ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (3 hours ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (3 hours ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (4 hours ago)

Malayali Vartha Recommends