Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണാം' ഗൂഢാലോചന സിദ്ധാന്തങ്ങൾ തച്ചുടച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തി..കഫേയിൽ കോഫി കുടിക്കുന്ന വീഡിയോ..


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്

കേരളത്തിലെ 3 പ്രശസ്തമായ തൂക്കുപാലങ്ങൾ

09 NOVEMBER 2016 06:05 PM IST
മലയാളി വാര്‍ത്ത

ഇഞ്ചത്തൊട്ടി തൂക്കുപാലം

കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമാണിത്. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള ഈ നടപ്പുതൂക്ക് പാലം ഇഞ്ചത്തൊട്ടി നിവാസികളുടെ ചിരകാലാഭിഷേകമാണ്. കീരംപാറ പഞ്ചായത്തും കുട്ടമ്പുഴ പഞ്ചായത്തും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്ക് പാലമാണ് ഇത്.


കോതമംഗലം - തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് പ്രകൃതിരമണീയമായ ചാരുപ്പാറ. തട്ടേക്കാട് സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട് - നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്.
പെരിയാറിന് കുറുകെ 185 മീറ്റര്‍ നീളത്തിലാണ് തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്.

തൈക്കൂട്ടം തൂക്ക് പാലം


141 മീറ്റര്‍ നീളമുള്ള ഈ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത് തൃശൂര്‍ ജില്ലയില്‍ ചാലക്കുടി പുഴയ്ക്ക് കുറുകേയാണ്. തൈക്കൂട്ടം കടവ് തൂക്ക് പാലം എന്നും ഈ തൂക്ക് പാലം അറിയപ്പെടുന്നുണ്ട്.തൃശ്ശൂര്‍ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. കാടുകുറ്റി, അന്നനാട് പ്രദേശവും വൈന്തല, കല്ലൂര്‍ പ്രദേശവുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ 30 പേരെ മാത്രമെ ഒരേ സമയം കടത്തിവിടുകയുള്ളു.
പുനലൂര്‍ തൂക്കുപാലം


കേരളത്തിലെ പ്രശസ്തമായ ഒരു നഗരത്തിലേയ്ക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് ഈ തൂക്കുപാലം ആണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ തൂക്കുപാലം ഇന്ന് ഒരു ചരിത്ര സ്മാരകമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കേരളത്തിലെ പ്രമുഖമായിരുന്ന ഈ വ്യവസായ നഗരത്തിലേയ്ക്ക് വാഹനങ്ങളും മനുഷ്യരും എല്ലാം കടന്നെത്തിയിരുന്നത് ഈ തൂക്കുപാലത്തിലൂടെ ആയിരുന്നു. എന്നാൽ തൂക്കുപാലം പണികഴിഞ്ഞപ്പോൾ ആളുകൾക്ക് പാലത്തിൽ കയറാൻ പേടിയായിരുന്നു. പിന്നീട് ഇതിന്റെ എഞ്ചിനീയര്‍ പാലത്തിലൂടെ 6 ആനകളെ ഒരുമിച്ച്‌ നടത്തുകയും ഈ സമയത്ത് അദ്ദേഹം പാലത്തിന്റെ അടിയിലൂടെ തോണിയില്‍ കുടുംബ സമേതം സഞ്ചരിക്കുകയും ചെയ്തുകൊണ്ടാണ് പാലത്തിന്റെ ബലം നാട്ടുകാര്‍ക്ക് മുന്നില്‍ തെളിയിച്ചത്.
1877ല്‍ ആല്‍ബര്‍ട്ട് ഹെന്റി എന്ന ബ്രിട്ടീഷുകാരനായ എന്‍ജിനീയറാണ് ഈ തൂക്കുപാലം പണിതത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിര്‍മ്മിച്ചത്. അന്നത്തെ ദിവാന്‍ നാണുപിള്ളയാണ് പാലം നിര്‍മ്മിയ്ക്കാനായി അനുമതി നല്‍കിയത്. വാഹനഗതാഗതത്തിന് വേണ്ടിത്തന്നെയായിരുന്നു അന്ന് ഈ പാലം പണിതത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മത്സരിക്കും  (9 minutes ago)

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയെന്ന് കെ.സി. വേണുഗോപാല്‍  (12 minutes ago)

നാലു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (52 minutes ago)

Benjamin Netanyahu നെതന്യാഹുവിന്റെ പുതിയ വീഡിയോ മറുപടി  (58 minutes ago)

പാലക്കാട് രാഹുൽ പേടി ശ്രീനാ ദേവി കുഞ്ഞമ്മയെ മത്സരിപ്പിച്ചില്ലെങ്കിൽ കളി മാറും സതീശന് മുട്ടൻ ഭീഷണി..!  (1 hour ago)

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് വിജയ്‌യുടെ ടിവികെ  (1 hour ago)

വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം  (3 hours ago)

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി  (3 hours ago)

ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം  (3 hours ago)

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം  (3 hours ago)

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ  (3 hours ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്...പവന് 360 രൂപയുടെ ഇടിവ്‌  (3 hours ago)

അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ  (3 hours ago)

ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് ദാരുണാന്ത്യം‌  (3 hours ago)

ഞാൻ പണ്ഡിറ്റാണ് ടാ...! ദേ പെണ്ണുമ്പിള്ള അടി ഇരന്ന് വാങ്ങി കിടന്ന് മോങ്ങുന്നു ട്രെയിനിൽ സംഭവിച്ചത്...!  (3 hours ago)

Malayali Vartha Recommends