Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിസാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മലപ്പുറത്തിന്റെ ചെക്കുന്ന് മല

29 AUGUST 2017 06:06 PM IST
മലയാളി വാര്‍ത്ത

അതിസാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അരീക്കോട് ഒതായിക്ക് അടുത്തുള്ള ചെക്കുന്നു മല കാണാന്‍ പോവാം. ചെങ്കുത്തായ വഴിയിലൂടെ കഷ്ടപ്പെട്ട് കയറിയാലും ഏറ്റവും മുകളിലെത്തുമ്പോഴുള്ള ദൃശ്യ ഭംഗിയില്‍ കയറിയ ക്ഷീണം മാറിക്കിട്ടും. അടുത്തുള്ള കൊല്ലം കൊല്ലി വെള്ളച്ചാട്ടത്തില്‍ കുളിക്കുകയുമാവാം.

അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളും പരന്നുകിടക്കുന്ന പുല്‍മേടുമാണ് ചെക്കുന്നിന്റെ സൗന്ദര്യം. മുകളിലെ കാഴ്ചകള്‍ ചെക്കുന്നിനെ പ്രിയപ്പെട്ടതാക്കി. വര്‍ണ്ണനക്കും അപ്പുറമാണ് അത്. ചെക്കുന്ന് സൗന്ദര്യം ആവോളം നുകര്‍ന്ന് മലയിറങ്ങാം.

മലപ്പുറം ജില്ലയില്‍ അരീക്കോട് ഒതായി റൂട്ടിലാണ് ചെക്കുന്ന്. മറുവശം വെറ്റിലപ്പാറ, ഓടക്കയം ഭാഗങ്ങളാണ്. മയിലാടിയടക്കമുള്ള ആദിവാസി കോളനികള്‍ മലയിലുണ്ട്. ചെക്കുന്നിന്റെ പേരിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്.

ബ്രിട്ടീഷുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഷേഖ് ഈ മലയില്‍ ഒളിച്ചിരുന്നുവത്രേ! ഷേഖ് ഒളിച്ചു താമസിച്ച കുന്ന് ഷേഖ് കുന്നും പിന്നീട് ചെക്കുന്നും ആയി. ഈ ഷേഖിന്റെ സമ്പാദ്യം മലയില്‍ ഒരു കുളത്തില്‍ ഭൂതങ്ങളുടെ കാവലില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ഇവിടുത്തെ മുത്തശ്ശിക്കഥ.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 600 മീറ്റര്‍ ഉയരത്തിലുള്ള ചെക്കുന്നിന്റെ താഴ്വാരത്തെ കൊല്ലം കൊല്ലി വെള്ളച്ചാട്ടവും പ്രസിദ്ധമാണ്. വര്‍ഷത്തില്‍ ഒരാളെങ്കിലും ഇവിടെ വച്ച് മരണമടയുന്നതു കൊണ്ടാണ് അപകടകരമായ വെള്ളച്ചാട്ടത്തിന് കൊല്ലം കൊല്ലി എന്ന് പേര് വന്നത്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (16 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (35 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (1 hour ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (9 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (11 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends