Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാര്‍ സഞ്ചാരികള്‍ മറക്കാതെ സന്ദര്‍ശിക്കേണ്ട സ്ഥലം; ബേര്‍ഡ്‌സ് വാലി

30 AUGUST 2017 01:33 PM IST
മലയാളി വാര്‍ത്ത

കാഴ്ചകളുടെ മായാലോകമാണ് മൂന്നാര്‍.സഞ്ചാരികളുടെ പറുദീസ. മനോഹരമായ താഴ്വാരങ്ങളും തേയിലത്തോട്ടങ്ങളും മഞ്ഞും മലനിരകളുമൊക്കെയുള്ള നിറഞ്ഞ ഇടം.

ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ തീര്‍ച്ചയായും മൂന്നാറിലേക്കൊരു യാത്ര പോയിരിക്കണം. അതൊരു മധുവിധു യാത്രയാണെങ്കില്‍ വളരെയധികം നല്ലത്. അതിന് നിരവധി കാരണങ്ങളുണ്ട്. മലകളുടെ നെറുകില്‍ നിന്ന് സുന്ദരമായ ഭൂമിയെ നോക്കി, പ്രണയിനിയുടെ കൈകള്‍ കോര്‍ത്തുപിടിച്ച് പ്രകൃതിയുടെ ഭംഗി ആസ്വദിക്കാം. മധുവിധു യാത്രയില്‍ മൂന്നാര്‍ പകര്‍ന്നു നല്‍കുന്ന കാഴ്ചകള്‍ നിങ്ങളെ ഭ്രമിപ്പിക്കും. പ്രണയാവേശത്തിന്റെ കൊടുമുടിയില്‍ നിങ്ങള്‍ക്ക് പങ്കാളിയോടൊപ്പം മതിമറന്ന് ഇരിക്കാം.

ശ്രീനാരായണപുരം വെള്ളച്ചാട്ടം, എക്കോ പോയിന്റ്, നാടുകാണി, സ്‌പൈസസ് ഗാര്‍ഡന്‍ തുടങ്ങിയ മൂന്നാറിലെ ടൂറിസം സ്‌പോട്ടുകള്‍ക്കൊപ്പം സഞ്ചാരികള്‍ക്ക് ഒഴിവാക്കാനാവാത്ത ഒരിടമാണ് ബേര്‍ഡ്‌സ് വാലി.

 



ആറ് ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന താഴ്‌വാരം. കരിമ്പാറ കൂട്ടങ്ങള്‍ക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലുകള്‍ക്കിടയില്‍ മറക്കാനാവാത്ത മായക്കാഴ്ചകള്‍ നിറഞ്ഞ ഇടം. വിവിധ ഇനം പക്ഷികള്‍ നിറഞ്ഞ ഈ പക്ഷി സങ്കേതത്തിനകത്തെ നിശബ്ദതക്കിടയില്‍ മഞ്ഞിലുറങ്ങിക്കിടക്കുന്ന റിസോര്‍ട്ടുകളിലെ താമസവുമൊക്കെ നിങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളായിരിക്കും.

മഞ്ഞണിഞ്ഞ തേയില തോട്ടങ്ങളും കാന്‍വാസില്‍ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളും മഞ്ഞുപുതച്ച വഴികളിലെ ട്രക്കിങ്ങുമൊക്കെ നിങ്ങളെ മറ്റൊരു ലോകത്തെക്കാവും കൂട്ടിക്കൊണ്ടു പോകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (14 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (33 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (59 minutes ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (11 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends