Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

കുരുമുളകിന്റെ ദ്രുതവാട്ടം തടയാം

09 JUNE 2015 11:42 AM IST
മലയാളി വാര്‍ത്ത.

കുരുമുളകുകൃഷിയെ ബാധിക്കുന്ന പ്രധാന രോഗമാണ് ദ്രുതവാട്ടം. ഈ രോഗം കാരണം ആയിരക്കണക്കിന് ഏക്കര്‍ കുരുമുളകുതോട്ടങ്ങളാണ് കേരളത്തില്‍ നശിച്ചുപോയിട്ടുള്ളത്. ആകര്‍ഷകമായ ഉല്‍പ്പന്നവില കര്‍ഷകരെ വീണ്ടും കുരുമുളകുകൃഷിയിലേക്ക് ആകൃഷ്ടരാക്കിയിരിക്കയാണ്. രോഗനിയന്ത്രണം സാധ്യമാക്കിയാല്‍തന്നെ നല്ല പരിരക്ഷ കുരുമുളകുകൃഷിക്ക് നല്‍കാന്‍ കഴിയും. കടചീയല്‍, ചുവടുചീയല്‍, മൂടുചീയല്‍ എന്ന പേരുകളിലും അറിയപ്പെടുന്ന ഈ രോഗഹേതു ഫൈറ്റോഫ്‌തോറ കാപ്‌സിസി എന്നയിനം കുമിളാണ്. കാലവര്‍ഷാരംഭത്തോടെയാണ് രോഗം കാണപ്പെടുന്നത്. ഇലകള്‍, തണ്ട്, തിരികള്‍ എന്നിവിടങ്ങളിലും കടഭാഗത്തും വേരിലും രോഗം കാണാം. കൊടിയുടെ ചുവടുഭാഗത്തുള്ള രോഗമാണ് വന്‍നാശം വരുത്തുന്നത്. മഴ ആരംഭിക്കുന്നതോടെ വംശവര്‍ധനയുണ്ടാവുന്ന കുമിളുകള്‍ വേരിലൂടെയോ കടഭാഗത്തുകൂടെയോ ചെടിയില്‍കടന്ന് രോഗമുണ്ടാക്കുകയാണ് ചെയ്യുന്നത്.
രോഗലക്ഷണങ്ങള്‍:
ഇലകളില്‍ ചൂടുവെള്ളംവീണ് പൊള്ളിയമാതിരിയുള്ള കറുത്ത പാടുകള്‍ ഉണ്ടായി ഇലകള്‍ മുഴുവന്‍ കരിഞ്ഞുണങ്ങുന്നു. ഇലകളില്‍നിന്നും തിരിയിലേക്കും തണ്ടുകളിലേക്കും രോഗം ബാധിക്കുന്നു. ഇതേത്തുടര്‍ന്ന് തണ്ടുകരിച്ചിലും തിരികൊഴിച്ചിലുമുണ്ടാകുന്നു. രോഗബാധയേറ്റ തണ്ടിന്റെ പുറംതൊലിയില്‍ പശപോലെ ഒരുദ്രാവകം കാണാം. തിരികളിലെ മണികള്‍ ചുളുങ്ങിപ്പോകുന്നു. വേരുകള്‍ക്കേല്‍ക്കുന്ന രോഗബാധയുടെ ഫലമായി ചെടിക്ക് ജലവും സസ്യപോഷണവും കിട്ടാതെ വാടിപ്പോകുന്നു.
നിയന്ത്രണമാര്‍ഗങ്ങള്‍:
രോഗബാധയില്ലാത്ത സ്ഥലത്തുനിന്നും നല്ല ആരോഗ്യമുള്ള നടീല്‍വസ്തുക്കള്‍ ശേഖരിച്ചു നടുവാന്‍ ശ്രദ്ധിക്കണം. വള്ളിയുടെ ചുവടുഭാഗത്ത് വെള്ളം കെട്ടിനില്‍ക്കാതെ നല്ല നീര്‍വാര്‍ച്ചസൗകര്യവും മരങ്ങളുടെ കൊമ്പ് കോതിക്കൊടുത്ത് നല്ല സൂര്യപ്രകാശവും തോട്ടത്തില്‍ വായുസഞ്ചാരവും ഉറപ്പുവരുത്തണം. മഴക്കാലത്ത് കൊടിയുടെ ചുവട്ടില്‍ മണ്ണിളക്കുകയോ തടം കിളക്കുകയോ ചെയ്യരുത്. ചെന്തലകള്‍ മഴയ്ക്കുമുമ്പ് മുറിച്ചുമാറ്റുകയോ താങ്ങുമരത്തോടുചേര്‍ത്ത് കെട്ടിക്കൊടുക്കുകയോ വേണം. ജൈവരീതിയില്‍ രോഗനിയന്ത്രണം സാധ്യമാക്കുന്നതിന് ജൈവവളപ്രയോഗം അനിവാര്യഘടകമാണ്. 10 കിലോഗ്രാം വേപ്പിന്‍പ്പിണ്ണാക്ക് 90 കിലോഗ്രാം ഉണക്ക ചാണകപ്പൊടി എന്നിവ തണലത്ത് കൂട്ടിച്ചേര്‍ത്ത് കുഴഞ്ഞുപോവാത്ത പരുവത്തില്‍ നച്ച് ഷീറ്റിനുമുകളില്‍ ഒരടി ഉയരത്തില്‍ നിരത്തിയശേഷം ഇതിനു മുകളില്‍ ഒരു കിലോഗ്രാം െ്രെടക്കോഡര്‍മ മിത്രകുമിള്‍ കള്‍ച്ചര്‍ വിതറി ചണച്ചാക്കുകൊണ്ടോ കടലാസുകൊണ്ടോ മൂടിവയ്ക്കുക. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ അഞ്ചുദിവസത്തിലൊരിക്കല്‍ നയ്ക്കുക. രണ്ടാഴ്ച കഴിയുന്നതോടെ കുമിളുകള്‍ വളര്‍ന്നുപെരുകും. ചെടിയൊന്നിന് ഒരു കിലോഗ്രാംമുതല്‍ രണ്ടു കിലോഗ്രാംവരെ കാലവര്‍ഷാരംഭത്തിനുമുമ്പ് കൊടുക്കാം. സ്യൂഡോമോണസ് ഫ്‌ളൂറസന്‍സ് എന്ന ബാക്ടീരിയയെ ഉപയോഗിച്ചും രോഗനിയന്ത്രണമാകാം.

പൗഡര്‍രൂപത്തിലുള്ള സ്യൂഡോമോണസ് അഞ്ചുഗ്രാംമുതല്‍ 10 ഗ്രാംവരെ ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അഞ്ചുമുതല്‍ 10 ലിറ്റര്‍ വരെ ലായനി ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം. രാസനിയന്ത്രണമാര്‍ഗമാണ് സ്വീകരിക്കുന്നതെങ്കില്‍ രോഗബാധയേറ്റ ചെടിയെ പൂര്‍ണമായും പറിച്ചുമാറ്റി തീയിട്ട് നശിപ്പിച്ചശേഷം ചെടിനിന്ന സ്ഥലത്ത് 0.2% വീര്യത്തില്‍ കോപ്പര്‍ ഓക്‌സീക്ലോറൈഡ് ലായനിയോ 1% വീര്യത്തില്‍ ബോര്‍ഡോ മിശ്രിതമോ മണ്ണില്‍ ഒഴിച്ചുകൊടുക്കണം. കാലവര്‍ഷാരംഭത്തിന് മുമ്പും പിമ്പും മേല്‍പ്പറഞ്ഞ ലായനി വള്ളിയൊന്നിന് അഞ്ചുമുതല്‍ 10 ലിറ്റര്‍ എന്നതോതില്‍ മണ്ണില്‍ ഒഴിച്ചുകൊടുക്കുകയും വള്ളിയില്‍ തളിക്കുകയും ചെയ്യാം. ചെടിയുടെ കടഭാഗത്ത് ഒരുമീറ്റര്‍ ഉയരംവരെ ബോര്‍ഡോപേസ്‌റ്റോ, റബര്‍കോട്ടില്‍ അക്കോമിന്‍ ചേര്‍ത്ത മിശ്രിതമോ (ഒരുകിലോഗ്രാം റബര്‍കോട്ടില്‍ 10 മില്ലി ലിറ്റര്‍ അക്കോമിന്‍) തണ്ടില്‍ തേച്ചുകൊടുക്കുന്നത് നല്ലതാണ്. രോഗംവന്ന തോട്ടങ്ങളില്‍ അക്കോമിന്‍ നാലു മില്ലിലിറ്റര്‍ ഒരുലിറ്റര്‍, കോപ്പര്‍ ഓക്‌സിക്ലോറയിഡ് രണ്ടു ഗ്രാം ഒരുലിറ്റര്‍ എന്ന തോതില്‍ ഏതെങ്കിലുമൊരു ലായനി ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കുന്നതും പശചേര്‍ത്ത് ഇലകളില്‍ തളിച്ചുകൊടുക്കുന്നതും നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (33 minutes ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (48 minutes ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (58 minutes ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (1 hour ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (1 hour ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (1 hour ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (2 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (2 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും  (2 hours ago)

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം...  (3 hours ago)

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends