Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും.... രാവിലെ 10 മണിയോടെ ഫലം അറിയാൻ കഴിയും.... തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..

 അടുക്കളത്തോട്ടമായും വാണിജ്യകൃഷിയായും ഇടംനേടിയ പയര്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം..

16 MARCH 2023 12:52 PM IST
മലയാളി വാര്‍ത്ത

അടുക്കളത്തോട്ടമായും വാണിജ്യകൃഷിയായും ഇടംനേടി പയര്‍... വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം..പച്ചക്കറിയില്‍ പ്രധാന സ്ഥാനം പയറിനുണ്ട്. രണ്ടു തരം പയറുകളുണ്ട്. കുറ്റിപ്പയറും വള്ളിപ്പയറും.


രണ്ടുമൂന്ന് ഗ്രോബാഗ് പയര്‍ കൃഷി ഇന്ന് ഓരോ വീട്ടിലും സര്‍വസാധാരണമായിരിക്കുകയാണ് കുടുംബശ്രീ മുഖേന പച്ചക്കറി വിത്തുകള്‍ ശേഖരിച്ച് വനിതകള് വീടുകളില്‍ ഇപ്പോള്‍ കൃഷിചെയ്യാറുണ്ട്. ഭാഗ്യലക്ഷ്മി എന്ന ഇനമാണ് കുറ്റിപ്പയറില്‍ ഏറ്റവും മികച്ചത്. കൂടാതെ കൈരളി, അനശ്വര എന്നിവയുമുണ്ട്. ലോല, വൈജയന്തി, ശാരിക, വെള്ളായണി ജ്യോതിക എന്നിവ മികച്ച പടരുന്ന പയറിനങ്ങള്‍ ആണ്.

ഇതുകൂടാതെ അത്യുല്‍പാദനശേഷിയുള്ള ഇനം ഹൈബ്രിഡ് വിത്തുകളും സുലഭമായി ലഭിക്കാറുണ്ട്. പയര്‍ കൃഷി ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.
ഗ്രോബാഗിലും ചെറുതടങ്ങളിലും മണ്ണില്‍ നിന്നും ഉയര്‍ത്തി കൂനകൂട്ടിയും ഒരു ദിവസം കുതിര്‍ത്ത അല്ലെങ്കില്‍ നേരത്തേ പാകിമുളപ്പിച്ച തൈകളും ഉപയോഗിക്കാവുന്നതാണ്. 45 സെ.മീ. ഃ 15 സെ.മീ. അകലത്തില്‍ നടാവുന്നതാണ്. ഒരു തടത്തില്‍ മൂന്ന് തൈകള്‍ വരെ നടാം. കൃഷിയിടം നന്നായി ഉഴുതുമറിച്ച് കട്ടകള്‍ ഉടച്ച് മണ്ണ് പരുവപ്പെടുത്തിയശേഷം കുമ്മായം ചേര്‍ക്കുകയും ചെയ്യണം. ഇത് നടീലിന് 15 ദിവസം മുമ്പ് ചേര്‍ക്കുന്നതാണ് ഏറ്റവും നല്ലത്.

അടിവളമായി ചാണകം, മണ്ണിരക്കമ്പോസ്റ്റ്, കോഴിവളം എന്നിവ ഉപയോഗിക്കാവുന്നതാണ്. ജൈവവളങ്ങള്‍ തടങ്ങളില്‍ രണ്ടാഴ്ച ഇടവേളകളില്‍ ഇട്ടുകൊടുക്കുകയും വേണം.

മേല്‍വളം ഇട്ടശേഷം ചെറുതായി മണ്ണിളക്കി കൊടുത്താല്‍ ചെടിക്ക് നല്ല വേരോട്ടവും വളര്‍ച്ചയും കൂടും. വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ പന്തലില്‍ കയറ്റിവിടണം.

ചൂടിക്കയറുകൊണ്ടുള്ള പന്തലും പ്ലാസ്റ്റിക് നെറ്റ് ഉപയോഗിച്ചുള്ള പന്തലും ഉപയോഗിക്കാം. കുറ്റിപ്പയര്‍ ആണെങ്കില്‍ ഉണങ്ങിയ മരച്ചില്ലകള്‍ നാട്ടിക്കൊടുക്കാം. നല്ല കായിക വളര്‍ച്ച ഉണ്ടാകുന്ന അവസരത്തില്‍ ഇലകള്‍ ചെറുതായി നുള്ളിക്കളഞ്ഞാല്‍ പൂവിടുന്നത് കൂടുന്നതായി കാണപ്പെടുന്നു. പയര്‍ അധികം മൂക്കുന്നതിനുമുമ്പേ വിളവെടുത്ത് തുടങ്ങേണ്ടതാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും...  (9 minutes ago)

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു.  (27 minutes ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (47 minutes ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (7 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (7 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (7 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (7 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (8 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (8 hours ago)

കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകള്‍ പുതിയ പരിഷ്‌കാരത്തില്‍ വരുമാനം കോടികള്‍  (8 hours ago)

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും  (9 hours ago)

അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റണ്‍സിന്‍റെ തോല്‍വി  (9 hours ago)

Malayali Vartha Recommends