Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..

മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള വെള്ളക്കൂവ

13 JANUARY 2017 04:55 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏതു മണ്ണിലും വളരുന്നതാണ് വെള്ളക്കൂവ. കൃഷി ചെയ്ത് ഏഴു മാസത്തിനകം വിളവെടുപ്പു നടത്താം. വളപ്രയോഗമോ ജലസേചനമോ വേണ്ടെന്നുള്ളതാണ് ഏറെ പ്രത്യേകത. മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള ഭക്ഷണവും ഔഷധവുമാണ് കൂവ. ശരീരത്തെ തണുപ്പിക്കാന്‍ അത്യപൂര്‍വ ശക്തി. കരീബിയക്കാരുടെ ഭാഷയില്‍ ആരു ആരു (മൃൗമൃൗ ാലമഹ ീള ാലമഹ)െ ഭക്ഷണങ്ങളുടെ ഭക്ഷണം എന്നാണ് കൂവ അറിയപ്പെടുന്നത്. ഇതില്‍ നിന്നാണ് കൂവയ്ക്ക് ആരോറൂട്ട് എന്നപേരുണ്ടായതെന്ന് ഒരഭിപ്രായമുണ്ട്.
കൃഷിരീതി
കൂവയുടെ കിഴങ്ങെടുത്തതിനു ശേഷമുള്ള ചുവടാണ് നടാനായുപയോഗിക്കുന്നത്. കൂവ പറിച്ചശേഷം ഈ ചുവട് വാരങ്ങള്‍ക്കു മധ്യേയുള്ള കുഴിയില്‍ ഇട്ട് പുറത്തു മണ്ണിടും. ജൂണ്‍, ജൂലൈ മാസങ്ങളാണ് കൂവ നടാന്‍ ഉത്തമം. ജനുവരി, ഫെബ്രുവരി മാസത്തില്‍ വിളവെടുക്കാം. വിളവെടുത്ത ഉടന്‍ തന്നെ വാരങ്ങള്‍ക്കു നടുവില്‍ കുവയുടെ ചുവട് മണ്ണു മൂടിയിടും. ഇത് മേയില്‍ മഴലഭിക്കുന്നതോടെ കിളിര്‍ത്തു തൈകളാകും. ഈ സമയം രണ്ടടി ഉയരത്തില്‍ കോരിയ വാരങ്ങളിലേക്ക് കൂവ പറിച്ചു നടാം.ഒരടി അകലത്തിലാണ് തൈകള്‍ നടേണ്ടത്. അടിവളമായി കോഴിവളം, ചാരം എന്നിവ നല്‍കാം. വളമൊന്നും നല്‍കിയില്ലെങ്കിലും കൂവ നല്ല വിളവു നല്‍കും.

നല്ല വേനലിലും ജലസേചനമില്ലാതെ പിടിച്ചു നില്‍ക്കാനുള്ള ശക്തി കൂവയ്ക്കുണ്ട്. നാലു കിഴങ്ങുകള്‍ക്ക് ഒരു കിലോ ലഭിക്കും. നല്ല കാലാവസ്ഥയാണെങ്കില്‍ ഒരു ചുവട്ടില്‍ നിന്ന് 10 കിലോ വരെ വിളവും ലഭിക്കും. കിലോയ്ക്ക് 60-70 രൂപയില്‍ കുറയാതെ ലഭിക്കും. ഒരേക്കറില്‍ നിന്ന് 20-25 ടണ്‍ വരെ വിളവു ലഭിച്ചിട്ടുണ്ട് അജിത്തിന്. ആറടി ഉയരത്തില്‍ വരെ കൂവ വളരും. അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിയില്ലാത്തതിനാല്‍ കേരളത്തിനു യോജിച്ചകൃഷി. ഉഷ്ണമേഖലാ രാജ്യങ്ങളായ ഗള്‍ഫ് നാടുകളിലേക്കൊക്കെ വന്‍ കയറ്റുമതിയും നടക്കുന്നു. ആരോറൂട്ട് കമ്പനികള്‍ നേരിട്ടുമെടുക്കുന്നു. ഓര്‍ഡര്‍ അനുസരിച്ച് സാധനം നല്‍കാന്‍ തനിക്കു പറ്റുന്നില്ലെന്നും അജിത്ത് പറയുന്നു. കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് വിത്തുകള്‍ നല്‍കാനും ഉത്പന്നം തിരിച്ചെടുക്കാനും തയാറാണ് ഈ കര്‍ഷകന്‍. ആദ്യം ചുവട്ടില്‍ നിന്ന് ഒരടി ഉയരത്തില്‍ ചെടി മുറിച്ചു മാറ്റിയശേഷം ചുവടു കുഴിച്ചാണ് വിളവെടുപ്പ്. വെള്ളം അധികം കെട്ടിനില്‍ക്കാത്ത ഏതു പ്രദേശത്തും കൃഷിചെയ്യാം

ഇടവിളകള്‍
കൂവയ്‌ക്കൊപ്പം ധാരാളം ഇടവിളകളും കൃഷിചെയ്യാം. കൂവയുള്ള പുരയിടത്തില്‍ ചിതല്‍ ശല്യമുണ്ടാവില്ലെന്ന പ്രത്യേകതയുമുണ്ട്. പയര്‍, മുളക്, വെണ്ട, വെള്ളരി, പടവലം, പാവല്‍, വാഴ എന്നിവയെല്ലാം കൂവ കൃഷിയിലെ ഇടവിളകളാക്കാം. കൂവ വിളവെടുപ്ിനു ശേഷം, വാഴച്ചുവട്ടിലിട്ടാല്‍ നല്ല ജൈവവളവുമാകും. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാമെന്ന മേന്മയുമുണ്ട്. തെങ്ങിന്‍ തടങ്ങളില്‍ വൃത്താകൃതിയില്‍ നടാം. തണുപ്പുള്ള വിളയായതിനാല്‍ വേനല്‍കാലത്ത് ഇതിന്റെ ഇല കന്നുകാലികളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തി ഇടയ്‌ക്കൊക്കെ നല്‍കാം.
ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളില്‍ നിന്നു രക്ഷിക്കാനും അപൂര്‍വ കഴിവാണ് കൂവയ്ക്കുള്ളത്. മുലപ്പാലിനു പകരം വയ്ക്കാവുന്ന ഭക്ഷണം. ദഹനശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ദഹനേന്ദ്രിയങ്ങള്‍ക്ക് ആരോഗ്യവും നല്‍കുന്നു. മൂത്രത്തില്‍ കല്ലുണ്ടാകുന്നതു തടയുന്നു. മൂത്രാശയ രോഗങ്ങള്‍ ശമിപ്പിക്കുന്നു. ഇതിന് തിളപ്പിച്ചാറിയവെള്ളത്തിലോ കരിക്കിന്‍ വെള്ളത്തിലോ ഒരു സ്പൂണ്‍ കൂവപ്പൊടി ചേര്‍ത്തു കഴിച്ചാല്‍ മതിയാകും. ശരീരത്തെ പരിപോഷിപ്പിക്കുന്നതിനും കൂവയ്ക്കു കഴിയും. പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്കും ചേര്‍ന്ന ഭക്ഷണമാണ് കൂവപ്പൊടി. ചിക്കന്‍പോക്‌സ്, സ്‌മോള്‍പോക്‌സ് എന്നിവ വരാതിരിക്കാനും കൂവപ്പൊടി വെള്ളത്തില്‍ കലക്കിക്കുടിക്കുന്നതു നല്ലതാണ്.

കൂവപ്പൊടിയുപയോഗിച്ച് രുചികരമായ ധാരാളം മൂല്യവര്‍ധിത വിഭവങ്ങളും നിര്‍മിക്കാം. കൂവപ്പൊടി വെള്ളത്തില്‍ ചാലിച്ച് ചൂടാക്കി പഞ്ചസാരയോ ശര്‍ക്കരയോ പാനിയാക്കി ഒഴിക്കുക. വറ്റിവരുമ്പോള്‍ തേങ്ങ ചെറു കഷണങ്ങളാക്കിയതും നെയ്യുമൊഴിച്ച് വരട്ടിയെടുത്താല്‍ രുചികരമായ ഹല്‍വ തയാര്‍.പായസം ഉണ്ടാക്കുന്നതിനായി പൊടി കലക്കി അതിലേക്ക് തേങ്ങാപ്പാല്‍, ശര്‍ക്കരപ്പാനി എന്നിവയൊഴിച്ച് തിളപ്പിക്കുക. പായസപരുവമാകുമ്പോള്‍ നെയ്യില്‍ ചൂടാക്കിയ കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവയിട്ട് വിളമ്പാം.
പാലിനും കസ്റ്റാഡിനുമൊപ്പം കൂവപ്പൊടിയും ചേര്‍ത്താല്‍ ഐസ്‌ക്രീമും നിര്‍മിക്കാം
മറ്റു കൃഷികള്‍
കൂവയ്‌ക്കൊപ്പം ചേന, ചേമ്പ്, കാച്ചില്‍, ചെറുകിഴങ്ങ്, വാഴ, കുരുമുളക് എന്നിവയെല്ലാം കൃഷിചെയ്യാം.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് യുവതിയെ വിവാഹം ചെയ്ത സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു  (6 hours ago)

കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു  (9 hours ago)

പാലാ ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായി  (9 hours ago)

പത്താംക്‌ളാസ്സ് മതി!! എക്സ്പീരിയൻസ് വേണ്ട ...  (9 hours ago)

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം  (10 hours ago)

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കഞ്ചാവും എംഡിഎംഎയും  (10 hours ago)

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണകാരണം പുകയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (10 hours ago)

നഴ്‌സുമാരായ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അധികൃതര്‍  (11 hours ago)

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (12 hours ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (12 hours ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (12 hours ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (12 hours ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (13 hours ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends