യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 5 പൈസ കുറഞ്ഞു...

ഇന്ന് രാവിലെ നടന്ന ഇടപാടുകളിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 5 പൈസ കുറഞ്ഞ് 88.76 ആയി. ഇന്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ രൂപ 88.68 ൽ തുറന്ന് അല്പം മുന്നോട്ട് വന്നെങ്കിലും പിന്നീട് താഴ്ന്ന് യുഎസ്ഡോളറിനെതിരെ 88.76 ൽ എത്തി. മുൻ ക്ലോസിനേക്കാൾ 5 പൈസ ഇടിവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം കറൻസി 0.7% ഇടിഞ്ഞു, തുടർച്ചയായ അഞ്ചാം മാസത്തെ ഇടിവ് രേഖപ്പെടുത്തി, കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൊത്തം 5% ഇടിവ് നേരിട്ടു. നേരത്തെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന മൂല്യം സെപ്റ്റംബർ 11 ന് 88.47 ആയിരുന്നു. പിന്നാലെ സെപ്തംബർ 24 നും 88.76 ൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഇതിനിടെ കഴിഞ്ഞ വർഷത്തെ 88.28 ൽ നിന്ന് 88.41 ൽ എത്തി എങ്കിലും കൂടുതൽ മൂല്യ നഷ്ടം ഉണ്ടായി.
കഴിഞ്ഞമാസം ഇന്ത്യയിലേക്ക് ഒരു ഡോളർ അയച്ചാൽ 87 രൂപയാണ് കിട്ടിയിരുന്നതെങ്കിൽ ഇന്നത് 88.75 രൂപയിലധികമാണ്. ജിസിസി കറൻസികളായ യുഎഇ ദിർഹം, സദി റിയാൽ, ഖത്തർ റിയാൽ തുടങ്ങിയവയുടെ മൂല്യവും രൂപയ്ക്കെതിരെ ഉയർന്നിരിക്കയാണ്.
"
https://www.facebook.com/Malayalivartha