പ്രളയ സെസില്‍ നിന്നും വ്യാപാരികളെ ഒഴുവാക്കുമെന്ന് ധനമന്ത്രി
ജി.എസ്.ടിക്കുമേലുള്ള ഒരു ശതമാനം പ്രളയ സെസില്‍ നിന്ന് വ്യാപാരികളെ ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഒന്നരക്കോടി വരെ വിറ്റുവരവുള്ള, അനുമാനനികുതി നല്കുന്ന വ്യാപാരികളെയാണ് ഒഴുവാക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണത്തിന് ജി.എസ്.ടിക്കുമേല്‍ ചുമത്തുന്ന ഒരു ശതമാനം സെസ് വിലക്കയറ്റത്തിനിടയാക്കുമെന്ന ഭീതി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ശതമാനം അനുമാന നികുതി നല്കുന്നതിനാല് ഒന്നരക്കോടിവരെ വിറ്റുവരവുള്ള വ്യാപാരികളെ ഈ സെസില്‍ നിന്ന് ഒഴിവാക്കുന്നത്. ഏകദേശം നാല്പതിനായിരത്തോളം വ്യാപാരികള്‍ ഒരു ശതമാനം അനുമാന നികുതി നല്‍കുന്നുണ്ട്. സെസ് കാര്യമായ വിലക്കയറ്റത്തിനിടയാക്കില്ല. ബജറ്റില്‍ ആയിരം കോടിരൂപയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha