Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

കടമില്ലാതെ ജീവിക്കണം എന്ന നിങ്ങളുടെ സ്വപനം നിറവേറ്റാൻ ഈ പത്തു കാര്യങ്ങൾ പരീക്ഷിക്കൂ..ഇനി സുഖമായി ഉറങ്ങാം... ചുരുങ്ങിയ വരുമാനത്തിലും ആരുടെ മുന്നിലും കടംവാങ്ങാതെ ജീവിക്കാം

06 MAY 2022 10:44 AM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുകയും ബിസിനസ് നടത്താനാകാതെ വരികയുമൊക്കെ ചെയ്തതോടെ സാമ്ബത്തിക പ്രശ്നങ്ങള്‍ പല കുടുംബങ്ങളിലും തലപൊക്കി തുടങ്ങിയിട്ടുണ്ട്. പണം ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മാത്രമേ പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാനാവൂ. അതിന് എന്താണ് ചെയ്യേണ്ടത്? ഇതാ ഈ പത്തു കാര്യങ്ങള്‍ ശ്രദ്ധിക്കൂ

 

1. ബജറ്റ് ഉണ്ടാക്കുക
ജീവിതത്തിനു തന്നെ ഒരു താളം ഉണ്ടാക്കാന്‍ ബജറ്റ് തയാറാക്കുന്നതിലൂടെ സാധിക്കും. ഓരോ മാസവും സാധാരണ വരുന്ന ചെലവുകളെ കുറിച്ച്‌ പോലും നമ്മള്‍ ബോധവാന്മാരായിക്കണം എന്നില്ല. എന്നാല്‍ ഓരോന്നിനും ഇത്ര തുക എന്ന് നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചാല്‍ വായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കാനും അനാവശ്യ ചെലവുകള്‍ കുറയ്ക്കാനുമൊക്കെ അത് സഹായിക്കും.

 


2. ചെലവുകള്‍ വിലയിരുത്താം

മിക്കയാളുകളും അവരുടെ ചെലവുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു. നിങ്ങള്‍ നേരിട്ട് പണം നല്‍കിയും കാര്‍ഡ് ഉപയോഗിച്ചും ഓണ്‍ലൈന്‍ വഴിയും നടത്തുന്ന ചെലവുകള്‍ കൃത്യമായി കണക്കു കൂട്ടിവെക്കുക. ഇത് അനാവശ്യ ചെലവുകള്‍ കണ്ടെത്താനും കൃത്യമായി സാമ്ബത്തിക ആസൂത്രണം നടത്താനും സഹായിക്കും.

 


3. സാമ്ബത്തിക ലക്ഷ്യം മുന്നില്‍ കാണുക
നിങ്ങളുടെ ലക്ഷ്യം എന്തുമാകാം, ഒരു വീട് എന്ന വലിയ സ്വപ്നമാകാം അല്ലെങ്കില്‍ വസ്ത്രം വാങ്ങുക എന്ന അടിസ്ഥാന ആവശ്യമാകാം. നിങ്ങള്‍ ലക്ഷ്യം വെച്ചു കഴിഞ്ഞാല്‍ അത് നേടാനായി കൃത്യമായ ആസൂത്രണത്തോടെ നീങ്ങുക. ഇടയ്ക്കിടെ ലക്ഷ്യത്തിലേക്ക് എത്ര അടുത്തു എന്ന് മനസ്സിലാക്കി സാമ്ബത്തികാസൂത്രണത്തില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുക.

 


4. മിച്ചം വെക്കുക
അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക എന്നാണ് കോവിഡ് നമ്മെ പഠിപ്പിക്കുന്ന പാഠം. സാമ്ബത്തികാസൂത്രണം മികച്ചതായാലേ അപ്രതീക്ഷിത സാഹചര്യങ്ങളെ മികവോട് നേരിടാനാവൂ. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി പണം മിച്ചം വെക്കുന്നത് ശീലമാക്കുക. എല്ലാം അപ്പപ്പോള്‍ ചെലവഴിച്ചുള്ള ശീലം മാറ്റിവെക്കുക.

 


5. നിക്ഷേപം നടത്താം

സേവിംഗ്സ് പോലെ തന്നെ പ്രധാനമാണ് നിക്ഷേപവും. നിങ്ങളുടെ സാമ്ബത്തിക വളര്‍ച്ചയ്ക്കും അധിക വരുമാനം നേടാനും നിക്ഷേപം തന്നെ വേണം. സ്ഥിരമായി ഒരു തുക നിക്ഷേപം നടത്തുന്നത് വലിയൊരു തുക സമാഹരിക്കാന്‍ സഹായിക്കും.

 


6. ക്രെഡിറ്റ് സ്‌കോര്‍ പ്രധാനം


ക്രെഡിറ്റ് സ്‌കോര്‍ ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണ്. നിങ്ങള്‍ക്ക് ഭാവിയില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിക്കണമെങ്കില്‍ മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. ചുരുങ്ങിയത് 700-750 സ്‌കോര്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. നിലവിലുള്ള വായ്പ കൃത്യമായി തിരിച്ചടച്ചും മറ്റും ക്രെഡിറ്റ് സ്‌കോര്‍ താഴാതെ നോക്കാം. അതിലൂടെ പലിശയിളവ് പോലുള്ള പല നേട്ടങ്ങളും ഉണ്ടാകുകയും ചെയ്യും.

 


7. പണത്തിന്റെ കാര്യത്തില്‍ ബോധവാനായിരിക്കുക
സാമ്ബത്തിക കാര്യങ്ങളില്‍ മിനിമം അറിവ് ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. എല്ലാ കാര്യങ്ങല്‍ും മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ല. സ്വന്തമായി പഠിച്ച്‌ ഏതില്‍ നിക്ഷേപിക്കണം, എങ്ങിനെ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങളില്‍ സാമാന്യ ബോധം സ്വയം സൃഷ്ടിക്കണം. അത്യാവശ്യമെങ്കില്‍ മാത്രം മറ്റുള്ളവരുടെ സഹായം തേടാം.

 


8. കടം തിരിച്ച്‌ നല്‍കുന്നതിന് പ്രാധാന്യം നല്‍കുക
ക്രെഡിറ്റ് കാര്‍ഡ് വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ തുടങ്ങി പ്രയാസകാലത്ത് സുഹൃത്തുക്കളില്‍ നിന്ന് വാങ്ങിയ വായ്പ തുടങ്ങിയവയൊക്കെ തീര്‍ക്കാനുള്ള ശ്രമമാണ് ആദ്യം നടത്തേണ്ടത്. മാസബജറ്റ് തയാറാക്കി കടം തിരിച്ചടവിന് പണം മാറ്റിവെച്ച്‌ സാവധാനത്തില്‍ കടമെല്ലാം തീര്‍ക്കാം.

 


9. കൂപ്പണുകളും കാഷ്ബാക്കുകളും പ്രയോജനപ്പെടുത്താം

ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുമ്ബോഴും മറ്റും കൂപ്പണുകളും കാഷ്ബാക്കുകളും പ്രയോജനപ്പെടുത്തിയാല്‍ നല്ലൊരു തുക ലാഭിക്കാനാകും.
10. സുഹൃത്തുക്കള്‍ക്കൊപ്പം സൂക്ഷിച്ച്‌ ചെലവിടാം
നമ്മുടെ സുഹൃത്തുക്കളെയും മറ്റും സന്തോഷിപ്പിക്കുന്നതിന് ഒരുപാട് പണം കളയുന്നുണ്ടോ നിങ്ങള്‍? നിങ്ങള്‍ അധ്വാനിച്ച്‌ നേടിയ പണം ഇങ്ങനെ കണക്കില്ലാതെ ചെലവഴിക്കപ്പെടാം. ഓരോ ദിവസും ചെലവ് കണക്കാക്കി മിച്ചം വരുന്ന തുക മാത്രം ഇത്തരത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോയി ആഘോഷിക്കാന്‍ ചെലവഴിക്കാം. അല്ലെങ്കില്‍ അതുകൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും വാങ്ങാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (8 minutes ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (41 minutes ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (43 minutes ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (51 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (53 minutes ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (1 hour ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (1 hour ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (2 hours ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (2 hours ago)

ടി. പി സെൻകുമാർ പോസ്റ്റ്  (2 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (2 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (3 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (3 hours ago)

വിവരം ചോർത്തിയതാര്?  (7 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (7 hours ago)

Malayali Vartha Recommends