ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 197 പോയന്റ് ഉയര്‍ന്ന് 57,344ലും നിഫ്റ്റി 52 നേട്ടത്തില്‍ 17,035ലുമാണ് വ്യാപാരം

രാജ്യത്തെ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 197 പോയന്റ് ഉയര്‍ന്ന് 57,344ലും നിഫ്റ്റി 52 നേട്ടത്തില്‍ 17,035ലുമാണ് വ്യാപാരം.
എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ആന്‍ഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ടെക് മഹീന്ദ്ര, ടിസിഎസ്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐടിസി, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നിഫ്റ്റി എഫ്എംസിജി, ഐടി, റിയാല്‍റ്റി തുടങ്ങിയ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേരിയ തോതില്‍ ഉയര്‍ന്നു.
https://www.facebook.com/Malayalivartha


























