ഓഹരി വിപണിയില്‍ നഷ്ത്തോടെ തുടക്കം.....സെന്‍സെക്സ് 270 പോയന്റ് നഷ്ടത്തില്‍ 60,635ലും നിഫ്റ്റി 79 പോയന്റ് താഴ്ന്ന് 18,003ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ത്തോടെ തുടക്കം.....സെന്‍സെക്സ് 270 പോയന്റ് നഷ്ടത്തില്‍ 60,635ലും നിഫ്റ്റി 79 പോയന്റ് താഴ്ന്ന് 18,003ലുമാണ് വ്യാപാരം. നിരക്കുവര്ധനയില് ഭാവിയില്‍ കുറവുവരുത്തുമെന്ന സൂചനയുണ്ടായിട്ടുപോലും വിപണി വേണ്ടരീതിയില്‍ പ്രതികരിച്ചില്ല. ആര്‍ബിഐയുടെ നയയോഗത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാജ്യത്തെ നിക്ഷേപകര്‍.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, വിപ്രോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ബജാജ് ഓട്ടോ, ടൈറ്റാന്‍ കമ്പനി, ഐടിസി, ടൈറ്റാന്‍ കമ്പനി, ഐഷര്‍ മോട്ടോഴ്സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
എച്ച്ഡിഎഫ്സി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന്, വോഡാഫോണ്‍ ഐഡിയ, അദാനി എന്റര്‍പ്രൈസസ്, അജന്ത ഫാര്‍മ, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ കമ്പനികളാണ് രണ്ടാം പാദത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ വ്യാഴാഴ്ച പുറത്തുവിടുന്നത്.
ഓട്ടോ, എഫ്എംസിജി ഒഴികെയുള്ള സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ഐടി, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha