ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് 237 പോയന്റ് നേട്ടത്തില്‍ 61,188ലും നിഫ്റ്റി 94 പോയന്റ് ഉയര്‍ന്ന് 18,211ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് 237 പോയന്റ് നേട്ടത്തില്‍ 61,188ലും നിഫ്റ്റി 94 പോയന്റ് ഉയര്‍ന്ന് 18,211ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബ്രിട്ടാനിയ, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ ഒഴികെയുള്ളവ നേട്ടത്തിലാണ്. ബാങ്ക് സൂചിക ഒരുശതമാനത്തിലേറെ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ ഒരുശതമാനത്തോളം നേട്ടത്തിലുമാണ്.
കോള്‍ ഇന്ത്യ, ഡിവീസ് ലാബ്, വണ്‍9 കമ്യൂണിക്കേഷന്‍സ്, പോളിസി ബസാര്‍, ഭാരത് പെട്രോളിയം കമ്യൂണിക്കേഷന്‍, ആദിത്യ ബിര്‍ള ക്യാപിറ്റല്‍, സെറ സാനിറ്ററിവെയര്‍, ഗ്രീന്‍പ്ലേ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് രണ്ടാ പാദ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.
"
https://www.facebook.com/Malayalivartha