ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം....സെന്‍സെക്സ് 122 പോയന്റ് താഴ്ന്ന് 62,170ലും നിഫ്റ്റി 35 പോയന്റ് നഷ്ടത്തില്‍ 18,476ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,500ന് താഴെയെത്തി. സെന്‍സെക്സ് 122 പോയന്റ് താഴ്ന്ന് 62,170ലും നിഫ്റ്റി 35 പോയന്റ് നഷ്ടത്തില്‍ 18,476ലുമാണ് വ്യാപാരം .
മുന്നേറ്റത്തിന് സാധ്യതയുണ്ടെങ്കിലും ഫെഡ് മേധാവി ജെറോം പവലിന്റെ ബുധനാഴ്ചയിലെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് വിപണി. നിരക്ക് വര്‍ധന മന്ദഗതിയിലാകുമോ മറിച്ചാകുമോയെന്ന അനിശ്ചിതാവസ്ഥ വിപണിയില്‍ നിലനില്‍ക്കുന്നണ്ട്.
വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ഐടിസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ഐസിഐസിഐ ബാങ്ക്, നെസ് ലെ, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ നഷ്ടമുണ്ടായി. 81.68 നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയത്.
https://www.facebook.com/Malayalivartha