Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

76 മലയാള ചിത്രങ്ങളാണ് റിലീസ് ചെയ്തതിൽ വിജയിച്ചത് 17 എണ്ണം മാത്രം...159 ചിത്രങ്ങൾ പരാജയപ്പെടുന്നതു വഴി നഷ്ടം 325 കോടി രൂപ.. കന്നഡ ചിത്രം കെജിഎഫ് –2 കേരളത്തിലെ തിയറ്ററുകളിൽ നിന്ന് 30 കോടിയോളം രൂപ നേടിയപ്പോഴാണ് മലയാള സിനിമകൾ സാമ്പത്തിക പരാജയം നേടിയത്...

04 JANUARY 2023 04:41 PM IST
മലയാളി വാര്‍ത്ത

പോയവർഷം തിയറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമകളിൽ 90 ശതമാനവും സാമ്പത്തിക പരാജയം. 176 മലയാള ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഇതിൽ വിജയ ചിത്രങ്ങൾ 17 എണ്ണം മാത്രം.159 ചിത്രങ്ങൾ പരാജയപ്പെടുന്നതു വഴി ഏകദേശം 325 കോടി രൂപയെങ്കിലും നിർമാതാക്കൾക്ക് നഷ്ടമുണ്ടായിട്ടുണ്ട്. കന്നഡ ചിത്രം കെജിഎഫ് –2 കേരളത്തിലെ തിയറ്ററുകളിൽ നിന്ന് 30 കോടിയോളം രൂപ നേടിയപ്പോഴാണ് മലയാള ചിത്രങ്ങളിൽ ഭൂരിപക്ഷവും തകർന്നടിഞ്ഞത്.

 

 

മലയാളത്തിന്റെ ദൃശ്യം –2 ബോളിവുഡിലെത്തിയപ്പോൾ 235 കോടിയിലേറെ കലക്‌ഷൻ വാരിയെന്നത് അഭിമാനമായി .നിർമാതാക്കൾക്ക് 10 കോടിയിലേറെ ഷെയർ നേടിക്കൊടുത്തത് 8 സിനിമകൾ മാത്രം. തിയറ്ററിൽ നിന്നുള്ള ആകെ കലക‌്ഷൻ 30 കോടിയെത്തുമ്പോഴാണ് നിർമാതാക്കൾക്ക് ഏകദേശം 10 കോടി ലഭിക്കുന്നത്. സൂപ്പർ ശരണ്യയാണ് 2022 ലെ ആദ്യ ഹിറ്റ്. ഒടുവിൽ പുറത്തിറങ്ങിയ മാളികപ്പുറം ഉൾപ്പെടെ 17 ചിത്രങ്ങളാണ് നിർമാതാവിന്റെ പോക്കറ്റു നിറച്ചത്.

 

 

 

ഹൃദയം, ഭീഷ്മപർവം, കടുവ, ജനഗണമന, ന്നാ താൻ കേസ് കൊട്, തല്ലുമാല, റോഷാക്ക്, ജയ ജയ ജയ ജയ ഹേ എന്നീ 8 ചിത്രങ്ങൾ നിർമാതാക്കൾക്കും വിതരണക്കാർക്കും 10 കോടിക്ക് മുകളിൽ തിയറ്റർ വിഹിതം നേടിക്കൊടുത്തു.താരപരിവേഷമില്ലാതെ വന്ന ജയജയഹേയാണ് 2022 ലെ ഗോൾഡൻ ഫിലിം. കമൽഹാസന്റെ തമിഴ് ചിത്രം വിക്രം, രാജമൗലിയുടെ ആർആർആർ,ഋഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം കാന്താര അടക്കമുള്ള ഇതരഭാഷ സിനിമകൾ കേരളത്തിലെ തിയറ്ററുകളിൽ നിന്ന് പണം വാരി.

 

 

ഡിസംബർ ഒടുവിലെത്തിയ ജയിംസ് കാമറൂൺ ചിത്രം അവതാർ–2 വിന്റെ കലക്‌ഷൻ റിപ്പോർട്ടുകൾ അന്തിമമായിട്ടില്ല. ഇന്ത്യയുടെ ഒടിടി ബിസിനസ് 26000 കോടിയായി വളർന്നതിന്റെ മെച്ചം മലയാള സിനിമയ്ക്കുമുണ്ടായി.തിയറ്ററിൽ പരാജയമടഞ്ഞ പല ചിത്രങ്ങളുടെയും നിർമാതാക്കളെ താങ്ങി നിർത്തിയത് ഒടിടി കച്ചവടമായിരുന്നു. ചിത്രം റിലീസ് ചെയ്തശേഷം ഒടിടിയിൽ പ്രദർശിപ്പിച്ചാൽ മതി എന്ന നിലപാട് ഒടിടി പ്ലാറ്റ്ഫോമുകൾ സ്വീകരിച്ചതിനാൽ വമ്പൻ ചിത്രങ്ങളുടെ ഡയറക്ട് ഒടിടി റിലീസ് ഈ വർഷം ഉണ്ടായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (3 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (3 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (4 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (4 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (5 hours ago)

Malayali Vartha Recommends