Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ഇനി നേട്ടം കൊയ്യാൻ പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാം: എസ് ബി ഐയെക്കാൾ കൂടുതൽ പലിശ

16 JANUARY 2023 05:17 PM IST
മലയാളി വാര്‍ത്ത

ബാങ്കില്‍ ഫിക്‌സഡ് നിക്ഷേപമിട്ടാല്‍ ഒന്നും പേടിക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിശ്വാസം. പക്ഷേ, രാജ്യത്തെ പണപ്പെരുപ്പത്തിനനുസരിച്ചാണ് അടിസ്ഥാന നിരക്കുകള്‍ ഉണ്ടാവുകയെന്ന കാര്യം നമ്മളോർക്കാറില്ല .. പലിശ നിരക്കുകള്‍ ഒരിക്കലും പണപ്പെരുപ്പനിരക്കിന് മുകളിലേക്ക് കയറാറില്ലെന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെ പണം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അതിനുള്ള വാല്യു നിക്ഷേപിക്കുമ്പോഴുള്ളതിനേക്കാള്‍ കുറവായിരിക്കും. ഉദാഹരണത്തിന് 5000 രൂപ അഞ്ചു വര്‍ഷത്തേക്ക് നിക്ഷേപിക്കുന്ന ഒരാള്‍ക്ക് അഞ്ചു വര്‍ഷം കഴിഞ്ഞ് 10000 രൂപ കിട്ടിയാലും അതിന്റെ മൂല്യം നിക്ഷേപിക്കുമ്പോഴുള്ള അയ്യായിരത്തിനു താഴെയായിരിക്കും.

അപ്പോൾ പിന്നെ നമ്മൾ നോക്കേണ്ടത് എവിടെയാണ് നിക്ഷേപത്തിന് കൂടുതൽ പൈസ ലഭിക്കുന്നത് എന്നാണ്. ഒപ്പം സുരക്ഷിതത്വവും തീർച്ചയായും നോക്കണം . വിശ്വാസ്യത ഇല്ലാത്ത ചിട്ടിക്കമ്പനികളിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് കുറഞ്ഞത് നാലുവട്ടമെങ്കിലും ചിന്തിക്കണം .സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ പ്രവീണ്‍ റാണ ആവര്‍ത്തിച്ചു പറഞ്ഞത് പോലെ ഒരു രൂപ= 100 ഡോളര്‍ ആക്കുമെന്നു പറയുന്നത് കേട്ട് ഇറങ്ങിത്തിരിക്കരുത്. നിക്ഷേപങ്ങളില്‍ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാൻ പൊതുമേഖലാ ബാങ്കുകളോ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളോ തിരഞ്ഞെടുക്കണം. കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്നതിനാല്‍ നിക്ഷേപിക്കുന്ന പണത്തിന് പൂര്‍ണ സുരക്ഷിതത്വം ഇവിടെ ലഭിക്കും.

ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് പലിശ നിരക്കില്‍ ഏറ്റവും ലാഭമുണ്ടാകുന്നത് ഇപ്പോൾ പോസ്റ്റ് ഓഫീസ് നിക്ഷേപമാണ് . ഇതിനായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകളുടെയും പലിശ നിരക്കുകള്‍ പരിശോധിക്കാം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്ന പരമാവധി നിരക്ക് 6.75 ശതമാനമാണ്. മൂന്ന് വര്‍ഷത്തേക്കുള്ള നിരക്കാണിത്. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം പലിശ ലഭിക്കും. പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഇപ്പോൾ ഉയര്‍ത്തിയിട്ടുണ്ട് . ഇതോടെ പല നിക്ഷേപങ്ങള്‍ക്കും പലിശ ബാങ്കുകളേക്കാള്‍ ഉയര്‍ന്നു.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം, പോസ്റ്റ് ഓഫീസ് നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണ്. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയാണ് കാലാവധി. 1 വര്‍ഷത്തേക്ക് 6.6 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷത്തേക്ക് 6.8 ശതമാനം പലിശയും 3 വര്‍ഷത്തേക്ക് 6.9 ശതമാനം പലിശയും ലഭിക്കും.

ഇത് എസ ബി ഐ യിൽ 6.75 ശതമാനമാണ്. പോസ്‌റ്റോഫീസിൽ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 7 ശതമാനമാണ് പലിശ നിരക്ക്. പോസ്റ്റ് ഓഫീസില്‍ നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്കും മറ്റുള്ളവർക്കും ഒരേ പലിശ നിരക്കാണ് ലഭിക്കുന്നത്. എസ്ബിഐയില്‍ സ്ഥിര നിക്ഷേപമിടുന്ന സാധാരണക്കാരന് അതിനേക്കാള്‍ മികച്ച പലിശ പോസ്റ്റ് ഓഫീസില്‍ ലഭിക്കുമെന്നാണ് ഇത് കാണിക്കുന്നത്. എസ ബി യിൽ അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം പലിശ ലഭിക്കും.

അതെ സമയം എസ്ബിഐയേക്കാള്‍ പലിശ മുതിര്‍ന്ന പൗരനാമാര്‍ക്ക് നല്‍കുന്നൊരു സ്‌കീമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. 5 വര്‍ഷത്തേക്കുള്ള ഈ സ്ഥിര വരുമാന പദ്ധതിയില്‍ 8 ശതമാനം പലിശ ലഭിക്കും. 60 വയസ് കഴിഞ്ഞവര്‍ക്കാണ് ചേരാന്‍ സാധിക്കുക. 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. മൂന്നു മാസം കൂടുമ്പോൾ പലിശ ലഭിക്കുകയും ചെയ്യും. എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പരമാവധി പലിശ 7.25 ശതമാനമാണ്.

അങ്ങനെ വരുമ്പോഴും ലാഭം പോസ്റ്റ് ഓഫീസിൽ തന്നെ. 5 വര്‍ഷത്തേക്ക് എസ്ബിഐയേക്കാള്‍ പലിശ നല്‍കുന്ന മറ്റൊരു നിക്ഷേപമാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. 7 ശതമാനം പലിശ നല്‍കുന്നു. 10 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകുന്ന കിസാന്‍ വികാസ് പത്രയ്ക്ക് 7.2 ശതമാനം പലിശ പോസ്റ്റ് ഓഫീസ് നല്‍കുന്നുണ്ട്. ചെറിയ തുക മുതൽ നിക്ഷേപം ആരംഭിക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. 10 വർഷത്തേക്ക് 7.2 ശതമാനം പലിശ എസ്ബിഐയിൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കില്ല.

ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസിൽ ലഘു സമ്പാദ്യ പദ്ധതികളുടെ നിരക്കുകള്‍ പല കാലയളവുകളിലും തുല്യമോ അല്പം കൂടുതലണോ ആണ്. ഉദാഹരണത്തിന്, ലഘു സമ്പാദ്യ പദ്ധതികളുടെ കാര്യത്തില്‍ 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 7 ശതമാനമാണ് പലിശ നിരക്ക്. ബാങ്കിലും ഇതേ കാലയളവിൽ 7 ശതമാനമാണ് പലിശ ലഭിക്കുന്നത്. പോസ്റ്റ് ഓഫീസ് സ്കീമുകൾക്ക് ഇന്ത്യൻ ഗവൺമെന്റിന്റെ പിന്തുണയുണ്ട്.

ഇത് നിങ്ങളുടെ നിക്ഷേപത്തിന് ആദായം ഉറപ്പ് നൽകുന്നു എന്ന് മാത്രമല്ല, ഈ സ്കീമുകളെ സെക്ഷൻ 80 സി പ്രകാരംനികുതി ഇളവുമുണ്ട് സുകന്യ സമൃദ്ധി യോജന സ്കീം പെൺകുട്ടികൾക്കായി പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക പദ്ധതിയാണ്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ കാമ്പെയ്‌നിന് കീഴിലാണ് ഇത് വരുന്നത്. ഇപ്പോഴത്തെ അസ്ഥയിൽ ബാങ്കിൽ നിക്ഷേപിക്കുന്നതിനേക്കാൾ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ്‌ സ്കീമുകൾ തന്നെയാണ് കൂടുതൽ സുരക്ഷിതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (8 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (20 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (28 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (33 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends