Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

നികുതി ചോർച്ച തടയാൻ സർക്കാരിൻെറ നീക്കം..പലിശ ഇനത്തിൽ നിക്ഷേപകർക്ക് ലഭിക്കുന്ന ഓരോ രൂപയ്ക്കും ഇനി നികുതി അടയ്ക്കണം

20 JANUARY 2023 03:25 PM IST
മലയാളി വാര്‍ത്ത

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേലുള്ള നികുതിയാണ് ആദായനികുതി. ഇത് വരെ എഫ്ഡികളില്‍ നിന്നുള്ള നിങ്ങളുടെ പലിശവരുമാനത്തിന് നികുതി ഇളവ് ലഭിച്ചിരുന്നു.ഇതുവരെയുള്ള ആദായ നികുതി നിയമ പ്രകാരം (1) 1949 ലെ ബാങ്കിങ് റഗുലേഷൻ ആക്ട് ബാധകമായ ബാങ്കിങ് കമ്പനി, (2) ബാങ്കിങ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കോ–ഓപ്പറേറ്റീവ് സൊസൈറ്റി , കോ–ഓപ്പറേറ്റീവ് ലാൻഡ് മോർട്ഗേജ് ബാങ്ക്, കോ–ഓപ്പറേറ്റീവ് ലാൻഡ് ഡവലപ്മെന്റ് ബാങ്ക് ഉൾപ്പെടെ (3) പോസ്റ്റ് ഓഫിസ് എന്നിവയിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ 10000 രൂപ വരെയുള്ള പലിശയ്ക്ക് നികുതി ഇളവ് ഉണ്ടായിരുന്നു .

കേരള ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് മാത്രമേ ആദായ നികുതി കണക്കാക്കിയിരുന്നുള്ളു.എന്നാൽ 2023 ജനുവരി അഞ്ച് മുതൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസുമെല്ലാം നിക്ഷേപകർക്ക് പലിശ ഇനത്തിൽ നൽകുന്ന ഓരോ രൂപയും റിപ്പോർട്ട് ചെയ്യണമെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്. എന്നുവെച്ചാൽ ഇനി ബാങ്കിലോ തൃഷറിയിലോ പോസ്റ്റ് ഓഫീസിലോ ഒക്കെയുള്ള എല്ലാ നിക്ഷേപങ്ങൾക്കും ലഭിക്കുന്ന പലിശ ആദായ നികുതിയുടെ പരിധിയിൽ വരും

സ്ഥിരനിക്ഷേപം നടത്തിയിരിക്കുന്നവർക്ക് ബാങ്കുകൾ പലിശ ഇനത്തിൽ എത്ര രൂപ നൽകുന്നുണ്ടെന്ന് ഇനി ആദായ നികുതി വകുപ്പിന് ഇനി കൃത്യമായി അറിയാനാകും. ജൻധൻ അക്കൗണ്ടുകൾ ഒഴികെ എല്ലാ അക്കൗണ്ടുകൾക്കും ഇത് ബാധകമാണ്. ഒരു സാമ്പത്തിക വർഷത്തിൽ ഓരോ അക്കൗണ്ടിനും ഒരു രൂപയാണ് പലിശയായി ക്രെഡിറ്റ് ആയതെങ്കിൽ പോലും ആ വിവരവും റിപ്പോർട്ട് ചെയ്യണം. എല്ലാ അക്കൗണ്ട് ഉടമകളുടെയും വിവരങ്ങൾ ബാങ്കുകൾ നൽകണം.

ഒരു സാമ്പത്തിക വർഷം ഒരാൾക്ക് 5,000 രൂപ വരെയുള്ള പലിശ വരുമാനത്തിന് നേരത്തെ ഇളവ് ലഭിക്കുമായിരുന്നു. എന്നാൽ നികുതി അടിത്തറ ശക്തമാക്കാനും നികുതി ചോർച്ച തടയാനും പുതിയ നീക്കം സഹായകരമാകുമെന്ന് വിദഗ്ധർ പറയുന്നു. ആദായ നികുതി പരിധിയും നിക്ഷേപത്തിൻെറ ടാക്സ് സ്ലാബും അനുസരിച്ചായിരിക്കും ഓരോരുത്തരും നികുതി നൽകേണ്ടത്. അതേസമയം ടാക്സ് സേവിങ് എഫ്‍ഡികൾക്ക് ഇളവുകൾ ലഭിക്കും.മറ്റ് ടേം ഡിപ്പോസിറ്റുകളിൽ നിന്ന് വ്യത്യസ്തമായി ടാക്സ് സേവിങ് എഫ്‍ഡികൾ നിശ്ചിത കാലാവധി കാലാവധി എത്താതെ പിൻവലിക്കാൻ ആകില്ല. സമ്പാദ്യത്തിൻെറ ഭൂരിഭാഗവും ബാങ്കുകളിൽ സ്ഥിര നിക്ഷേപമാക്കിയിരിക്കുന്നവര്‍ നികുതി ലാഭിക്കാനായി ടാക്സ് സേവിങ് ഡിപ്പോസിറ്റുകളെ ആശ്രയിക്കാറുണ്ട് .പക്ഷെ ഇവിടെ പലിശ കുറവാണ്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഇപ്പോൾ ടാക്സ് സേവിങ് നിക്ഷേപങ്ങൾക്ക് 5.30 ശതമാനമാണ് പലിശ നിരക്ക് നൽകുന്നത്. മുതിര്‍ന്ന പൗരൻമാര്‍ക്ക് 5.80 ശതമാനവും .നിക്ഷേപങ്ങൾക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഡിസിബി ബാങ്ക്, യെസ് ബാങ്ക് എന്നിവയിൽ 6.50 ശതമാനാം പലിശ ഉണ്ട് .ഇൻഡസ്ഇൻഡ് ബാങ്ക് പലിശ ആറ് ശതമാനം പലിശയാണ് ടാക്സ് സേവിങ് നിക്ഷേപങ്ങൾക്ക് കൊടുക്കുന്നത് .. ചെറുകിട സ്വകാര്യ ബാങ്കുകൾ ടാക്സ് സേവിങ് എഫ്ഡിക്ക് 6.50 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

1961-ലെ ആദായനികുതി നിയമം അനുസരിച്ച് സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന വിഭാഗത്തിൽ ആണ് കണക്കാക്കപ്പെടുന്നത്. അതിനാൽ പൂർണ്ണമായും നികുതി വിധേയമാണ്. മൊത്ത വാർഷിക വരുമാനത്തിൽ സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനവും ഉൾപ്പെടും.2019 ഏപ്രിൽ മുതൽ, സ്ഥിരനിക്ഷേപ പലിശ 40,000 രൂപയിൽ കൂടുതലാണെങ്കിൽ, പാൻ കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം നികുതിയും പാൻ ഇതര ഉപയോക്താക്കൾ സമ്പാദിക്കുന്ന പലിശയ്ക്ക് 20 ശതമാനം നികുതിയുമാണ് അടയ്‌ക്കേണ്ടത്.

വാർഷിക പലിശ ക്രെഡിറ്റ് ആകുന്ന സമയത്ത് ഇതിന് റ്റിഡിഎസ് ഈടാക്കും. വ്യക്തിഗത എഫ്‍ഡികൾക്കാണ് ഇത് ബാധകമാകുക. മൊത്തം വരുമാനത്തിന് 40,000 എന്ന ഉയർന്ന പരിധി ബാധകമാകില്ല. ഓരോ വർഷത്തിലും സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് ബാങ്ക് റ്റിഡിഎസ് ഈടാക്കാറുണ്ട്.എന്നിരുന്നാലും, ഇത് മൊത്തത്തിലുള്ള നികുതി ബാധ്യതയല്ല.

എഫ്‍ഡിയുടെ മൊത്തം നികുതി കണക്കാക്കുന്നത് ആ പ്രത്യേക വർഷത്തെ ആദായ നികുതി സ്ലാബ് അനുസരിച്ചാണ്.ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലല്ലെങ്കിൽ നികുതി നൽകേണ്ടതില്ല. പക്ഷേ എഫ്‍ഡി പലിശ വരുമാനത്തിന് ടിഡിഎസ് കിഴിവ് ലഭിക്കില്ല. നികുതി ഇളവിന് അർഹത നേടുന്നതിന്, റ്റിഡിഎസ് തിരികെ ലഭിക്കാനും ഫോം 15എച്ച് അല്ലെങ്കിൽ 15G സമർപ്പിക്കേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (7 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (10 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (20 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (25 minutes ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (26 minutes ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (40 minutes ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (43 minutes ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (46 minutes ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (54 minutes ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (1 hour ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (1 hour ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (1 hour ago)

Malayali Vartha Recommends