ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്.... സെന്‍സെക്സ് 699 പോയന്റ് നഷ്ടത്തില്‍ 59,107ലും നിഫ്റ്റി 199 പോയന്റ് നഷ്ടത്തില്‍ 17,390ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്.... സെന്‍സെക്സ് 699 പോയന്റ് നഷ്ടത്തില്‍ 59,107ലും നിഫ്റ്റി 199 പോയന്റ് നഷ്ടത്തില്‍ 17,390ലുമാണ് വ്യാപാരം . രണ്ടാം ദിവസവും വിപണിയില്‍ വില്പന സമ്മര്‍ദം രൂപപ്പെട്ടു.നിഫ്റ്റിയാകട്ടെ 17,400ന് താഴെയെത്തി.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. രണ്ടു ശതമാനം താഴ്ന്ന മെറ്റല്‍ സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരു ശതമാനത്തോളം താഴ്ന്നു. ഏഷ്യന്‍ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ, എന്‍ടിപിസി, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, വിപ്രോ, നെസ് ലെ ഇന്ത്യ, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലാണ്.
യുഎസ് ഉള്‍പ്പടെയുള്ള ആഗോള വിപണികളും കനത്ത നഷ്ടത്തിലായിരുന്നു.
https://www.facebook.com/Malayalivartha