Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഐബിഎസിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി...

17 JUNE 2024 04:22 PM IST
മലയാളി വാര്‍ത്ത

ആഗോള ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര ഡിജിറ്റല്‍ ടെക്നോളജി സേവന ദാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ ചുമതലയേറ്റു. 2018 മുതല്‍ സിഇഒ ആയി സേവനമനുഷ്ഠിച്ചിരുന്ന ആനന്ദ് കൃഷ്ണന്‍റെ പിന്‍ഗാമിയായാണ് സോമിത് പദവിയിലെത്തുന്നത്. ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസിന് സോമിത് റിപ്പോര്‍ട്ട് ചെയ്യും.

മൈക്രോസോഫ്റ്റ്, എസ്എപി, ഒറാക്കിള്‍, എഒഎല്‍ തുടങ്ങിയ പ്രമുഖ കമ്പനികളില്‍ സുപ്രധാന പദവികള്‍ വഹിച്ച സോമിത് എന്‍റര്‍പ്രൈസ് സോഫ്റ്റ് വെയര്‍ മേഖലയില്‍ ധാരാളം അനുഭവസമ്പത്തുള്ള വ്യക്തിയാണ്. ന്യൂഡല്‍ഹി ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഫ്രാന്‍സിലെ ഐഎന്‍എസ്ഇഎഡി യില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

മൈക്രോസോഫ്റ്റിലെ 11 വര്‍ഷക്കാലം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സോമിത്, സ്ട്രാറ്റജി, ഓപ്പറേഷന്‍സ്, സെയില്‍സ്, കസ്റ്റമര്‍ സക്സസ് എന്നിവയില്‍ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്‍റെ മോഡേണ്‍ വര്‍ക്ക് ക്ലൗഡ് ബിസിനസിലെ ആഗോളതല സെയില്‍സിന്‍റെ ചുമതല വഹിച്ച അദ്ദേഹം മൈക്രോസോഫ്റ്റിന്‍റെ ലോകമെമ്പാടുമുള്ള പൊതുമേഖലാ ബിസിനസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റില്‍ സോമിത് നടപ്പാക്കിയ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ പരിചയ സമ്പത്ത് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ വളര്‍ച്ചയ്ക്ക് കരുത്ത് പകരും.

അടുത്തകാലത്ത് സോമിത് ഡിജിറ്റല്‍ ടെക്നോളജി കമ്പനിയായ പ്ലൂറല്‍സൈറ്റിന്‍റെ പ്രസിഡന്‍റും സിഒഒ യുമായി സേവനമനുഷ്ഠിച്ചിരുന്നു. അവിടെ എഞ്ചിനീയറിംഗ്, ജിടിഎം പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

ആഗോള തലത്തില്‍ ഡിജിറ്റല്‍ ടെക്നോളജി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും വിവിധങ്ങളായ സംഘങ്ങളെ നയിക്കുന്നതിലും സോഫ്റ്റ് വെയര്‍ മേഖലയിലെ സമഗ്ര വിഭാഗങ്ങളും കൈകാര്യം ചെയ്യുന്നതിനും സോമിത്തിനുള്ള അനുഭവ സമ്പത്ത് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ വളര്‍ച്ചയില്‍ ഏറെ നിര്‍ണായകമാകുമെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം പ്രാപ്തമാക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ സോമിത്തിന് കഴിയുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം പറഞ്ഞു.

ട്രാവല്‍ വ്യവസായ രംഗത്ത് ലോകത്തിലെ തന്നെ മുന്‍നിര ഉത്പന്നങ്ങളും വമ്പന്‍ ഉപഭോക്താക്കളുമുള്ള ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ അവര്‍ക്കൊപ്പം ചേരാനും അടുത്ത ഘട്ടത്തിലേക്ക് ഐബിഎസിനെ നയിക്കാനും കഴിയുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് സിഇഒ ആയി സ്ഥാനമേറ്റെടുത്ത സോമിത് ഗോയല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (15 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (19 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (24 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (30 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (38 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends