Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി, കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടു...

24 JULY 2024 03:56 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഓട്ടോമോട്ടീവ് രംഗത്തെ പ്രമുഖരായ ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ് (എച്ച്എംസിഎല്‍) കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി (കെഎസ് യുഎം) പങ്കാളിത്തത്തില്‍. ഇതു സംബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയും ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡിന്‍റെ എമര്‍ജിംഗ് മൊബിലിറ്റി ചീഫ് ബിസിനസ് ഓഫീസര്‍ സ്വദേശ് കുമാര്‍ ശ്രീവാസ്തവയും ധാരണാപത്രം ഒപ്പുവച്ചു. ഐടി-ഇലക്ടോണിക്സ് സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കറിന്‍റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സംസ്ഥാനത്ത് നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ഈ കരാര്‍.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് കൂട്ടായ സഹകരണം പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം കാണിക്കുന്നതെന്ന് അനൂപ് അംബിക പറഞ്ഞു. ഇത് സംസ്ഥാനത്ത് കൂടുതല്‍ ശക്തവും ചലനാത്മകവുമായ ഒരു സംരംഭകത്വ അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാറിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനും പരിപോഷിപ്പിക്കാനും കെഎസ് യുഎമ്മിനും എച്ച്എംസിഎല്ലിനും സാധിക്കും. എച്ച്എംസിഎല്ലിന്‍റെ ആവശ്യകതകളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകളെ കെഎസ് യുഎം തിരിച്ചറിഞ്ഞ് ശുപാര്‍ശ ചെയ്യും. ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ വിഭവങ്ങളും പിന്തുണയും നല്‍കുകയും ചെയ്യും.

വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് അറിവും ഉള്‍ക്കാഴ്ചയും നല്‍കുന്നതിനായി കെഎസ് യുഎമ്മും എച്ച്എംസിഎല്ലും ചേര്‍ന്ന് ശില്‍പ്പശാലകളും വിജ്ഞാന സെഷനുകളും സംഘടിപ്പിക്കും. എച്ച്എംസിഎല്ലിന്‍റെ നൂതന സംരംഭങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കെഎസ് യുഎം നേതൃത്വം നല്‍കും. സംസ്ഥാന, ദേശീയ തലങ്ങളില്‍ എച്ച്എംസിഎല്ലിന്‍റെ ബ്രാന്‍ഡും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി പരിപാടികളും റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

എച്ച്എംസിഎല്‍ തിരഞ്ഞെടുത്ത സംരംഭങ്ങള്‍ക്ക് സംസ്ഥാന സ്റ്റാര്‍ട്ടപ്പ് സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ കെഎസ് യുഎം നല്‍കും. സാമ്പത്തിക സഹായം, ഗ്രാന്‍റുകള്‍, ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എച്ച്എംസിഎല്ലിന്‍റെ ബ്രാന്‍ഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (14 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (18 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (23 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (29 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (37 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (59 minutes ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (1 hour ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends