Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസ ശിവരാത്രി പുണ്യവും ഉച്ചയ്ക്കു ശേഷമുള്ള ഗ്രഹാനുകൂല്യങ്ങളും; സമ്പൂർണ്ണ ഫലം


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...

ജര്‍മ്മന്‍ ഐടി ഭീമനുമായി ധാരണാപത്രം ഒപ്പിട്ട് കേരളം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം

13 SEPTEMBER 2024 04:47 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ആഗോള ഐടി സേവന ദാതാവായ അഡെസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണാപത്രം ഒപ്പുവെച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍റര്‍ ജര്‍മ്മനിയില്‍ ആരംഭിക്കാന്‍ കരാര്‍ വഴിയൊരുക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സംസ്ഥാന ഇലക്ട്രോണിക്സ് -വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ ഐഎഎസിന്‍റെ സാന്നിധ്യത്തില്‍ കെഎസ് യുഎം സിഇഒ അനൂപ് അംബികയും അഡെസോ ഇന്ത്യ ഡയറക്ടര്‍ ഷാലി ഹസനും ഒപ്പുവച്ചു.

അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പ്രമോദ് മുരളീധരന്‍, അഡെസോ വെഞ്ചേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാള്‍ട്ടെ ഉംഗര്‍, അഡെസോ എസ്ഇ ബോര്‍ഡിന്‍റെ ഉപദേഷ്ടാവ് ടോര്‍സ്റ്റണ്‍ വെഗെനര്‍,അഡെസോ ഇന്ത്യ സീനിയര്‍ മാനേജര്‍ സൂരജ് രാജന്‍, കെഎസ് യുഎം ഹെഡ് ബിസിനസ് ലിങ്കേജസ് അശോക് പഞ്ഞിക്കാരന്‍ എന്നിവരും പങ്കെടുത്തു .സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ സുപ്രധാന സഹകരണമാണ് അഡെസോ ഇ ന്ത്യയുമായുള്ളതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. അഡെസോ ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ നൂതന ഉത്പന്നങ്ങളും സേവനങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് വിപണനം ചെയ്യുന്നതിന് സാധിക്കും. നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സംരംഭങ്ങള്‍ വികസിപ്പിക്കാന്‍ സഹകരണത്തിലൂടെ വഴിയൊരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്‍റെ സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവസ്ഥയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഷാലി ഹസ്സന്‍ പറഞ്ഞു. ബിസിനസ് വര്‍ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയും ആശയങ്ങളും പ്രയോജനപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായുള്ള പങ്കാളിത്തത്തിലൂടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ആഗോള വിപണി കണ്ടെത്താന്‍ പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളെ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തേക്ക് സാധുതയുള്ള ധാരണാപത്രം അനുസരിച്ച് കെഎസ് യുഎമ്മും അഡെസോയും കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍് സഹകരിക്കും. കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മനിയില്‍ വ്യവസായ ശൃംഖല വര്‍ധിപ്പിച്ച് മെച്ചപ്പെട്ട വിപണി ലഭ്യമാകുന്നതിന് അഡെസോ സൗകര്യമൊരുക്കും. ഓട്ടോമോട്ടീവ്, മൊബിലിറ്റി, ഫിന്‍ടെക്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മുതലായ മേഖലകളില്‍ നൂതന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനും കരാറിലൂടെ സാധിക്കും. കെഎസ് യുഎമ്മിന്‍റെ ഹാക്കത്തോണ്‍ സംരംഭങ്ങളിലും അഡെസോ പങ്കെടുക്കും. അഡെസോയ്ക്ക് ആവശ്യമായ സ്റ്റാര്‍ട്ടപ്പ് പ്രതിഭകളെ ഹാക്കത്തോണുകള്‍ വഴി കണ്ടെത്തും. കെഎസ് യുഎം ലാബുകളേയും ഇന്നൊവേഷന്‍ സെന്‍ററുകളേയും അഡെസോ പിന്തുണയ്ക്കും.

അഡെസോയുടെ ഇന്നൊവേഷന്‍ അജണ്ടകളെക്കുറിച്ചുള്ള വിവരങ്ങള്‍ കെഎസ് യുഎം പരിപാടികളിലൂടെ പ്രദര്‍ശിപ്പിക്കും. വിപണിയില്‍ അഡെസോയുടെ ബ്രാന്‍ഡ് കവറേജ് വര്‍ദ്ധിപ്പിക്കുന്നതിനും കെഎസ് യുഎം സഹായിക്കും. വിവിധ രാജ്യങ്ങളിലേക്ക് ശ്യംഖല വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ അഡെസോ ഇന്ത്യയുടെ പുതിയ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ലോകമെമ്പാടും 60 ലധികം സ്ഥലങ്ങളിലായി 10,100 ലധികം ജീവനക്കാരുള്ള ബഹുരാഷ്ട്ര സോഫ്റ്റ് വെയര്‍ കമ്പനിയാണ് അഡെസോ എസ്ഇ. വ്യവസായ വൈദഗ്ധ്യം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, സേവനങ്ങളിലെ ഗുണനിലവാരം, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്ക് പേരുകേട്ട സ്ഥാപനങ്ങളിലൊന്നാണിത്. ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മികച്ച പങ്കാളി കൂടിയാണ് അഡെസോ എസ്ഇ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ഏകദിനം... 41 ഓവറിൽ തകർന്നടിഞ്ഞ ന്യൂസിലൻഡ് 134 റൺസിൽ പുറത്ത്...  (12 minutes ago)

കശ്മീർ താഴ്‌വരയിൽ തണുപ്പ് ശക്തമാകുന്നു.... അന്തരീക്ഷ താപനില രാത്രിയിൽ മൈനസ് ഒമ്പതിലെത്തി  (37 minutes ago)

പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്... ഇറാന്റെ ആണവരഹസ്യം ചോർത്തിയാൽ 2 കോടി ഡോളർ! വിവരദാതാവിന് പണവും സുരക്ഷിത താമസവും വാഗ്ദാനം ചെയ്ത് അമേരിക്ക  (42 minutes ago)

ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ സഹോദരങ്ങളായ ജൂഡ് ബെല്ലിങ്ഹാമും ജോബ് ബെല്ലിങ്ഹാമും ഒരുമിച്ചെത്തുന്നു...  (53 minutes ago)

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ....  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീടവർ 12.5 രൂപയായി കുറച്ചു എന്നതാണ്;ഇത് തെറ്റാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്  (1 hour ago)

കുവൈത്തിൽ പ്രവാസി മലയാളി ചികിത്സയിലിരിക്കെ നിര്യാതനായി...  (1 hour ago)

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന ആഗോള സംവിധാനമായ ക്യു.എസ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് ശ്രദ്ധേയമായ നേട്ടം  (1 hour ago)

ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് തന്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭാശാലി... മഹാനടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.....  (1 hour ago)

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... ട്രംപിനെ വധിക്കാൻ നിർദേശം! വൈറ്റ് ഹൗസിന് സമീപം മൂന്ന് തോക്കുകളുമായി യുവാവ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തെരഞ്ഞെടുത്തു...  (1 hour ago)

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ എട്ടിന് ഡല്‍ഹി മെട്രോ സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍.  (1 hour ago)

സ്വർണവിപണിയിൽ ഇനി നിർണായക ദിവസങ്ങൾ... ചൈന ഒറ്റമാസം വാങ്ങിയത് 25,800 കിലോ സ്വർണം! വില താഴ്ത്താൻ അമേരിക്കയുടെ പലിശനീക്കം; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ അവസ്ഥ എന്താകും?  (1 hour ago)

മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ ബംഗളൂരുവിൽ അന്തരിച്ചു  (2 hours ago)

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ... കമൽഹാസനും സംവിധായകൻ എസ്.യു. അരുൺകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെങ്കൽപേട്ടയിൽ ആരംഭിക്കും  (2 hours ago)

Malayali Vartha Recommends