സ്വര്‍ണം തൊട്ടാല്‍ കൈപൊള്ളും; സ്വർണവില കുതിക്കുന്നു ....ഇന്ന് വിപണയിലെ ചരിത്ര വില
സ്വര്‍ണം തൊട്ടാല്‍ കൈപോള്ളുന്ന അവസ്ഥയാണ് ഇപ്പോള്‍. ഇന്ത്യന്‍ സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിരിക്കുകയാണ്. സ്വര്‍ണത്തിന് ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് . പവന് 160 രൂപയാണ് ഇന്ന് കൂടിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില ഉയരുന്നത്.
വെള്ളിയാഴ്ച പവന് 120 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. 35,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ ഉയർന്ന് 4,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണിത്
ആഗോള സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നതിനാൽ നിക്ഷേപകർ സ്വർണ്ണത്തിൽ തന്നെ നിക്ഷേപം തുടരുന്നത് സ്വർണവില വർധിക്കാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിൽ സർക്കാർ സ്വർണത്തിന് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതും വില കൂടാൻ കാരണമായി. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha