റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു.... പവന് 37,400 രൂപയായി
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു...ഇന്ന് 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 37400 രൂപയായി. ബുധനാഴ്ച ഒറ്റയടിക്ക് 520 രൂപ ഉയര്‍ന്നതോടെയാണ് സ്വര്‍ണവില 37000 കടന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4675 രൂപയാണ്.
ഇന്നലെയും ഇന്നുമായി 640 രൂപ കൂടി വര്‍ധിച്ചതോടെ മൂന്നു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 800 രൂപയാണ് ഉയര്‍ന്നത്.
https://www.facebook.com/Malayalivartha