സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 160 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 160 രൂപയുടെ വര്‍ദ്ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് സ്വര്‍ണത്തിന് 160 രൂപയും ആണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5820 രൂപ കൊടുക്കണം. ഒരു പവന് സ്വര്‍ണത്തിന് 46560 രൂപയും കൊടുക്കണം. ഇതോടെ സമീപകാലത്തെ ഏറ്റവും റെക്കോഡ് തുകയിലേക്ക് സ്വര്‍ണം ഒരുപടി കൂടി അടുക്കുകയാണ്.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും ആണ് കൂടിയിരുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5800, ഒരു പവന് സ്വര്‍ണത്തിന് 46400 എന്ന നിലയില്‍ ആണ് ഇന്നലെ വ്യാപാരം നടത്തിയിരുന്നത്.
ഈ മാസം ഡിസംബര്‍ നാലിന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5885 എന്നതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വില. അന്ന് പവന് 47080 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില.
"
https://www.facebook.com/Malayalivartha