സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 46,560 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 46,560 രൂപ.ശനിയാഴ്ച പവന് 160 രൂപയുടെ വര്‍ദ്ധനവുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് സ്വര്‍ണത്തിന് 160 രൂപയും ആണ് ശനിയാഴ്ച കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 5820 രൂപ കൊടുക്കണമായിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 46560 രൂപയും കൊടുക്കണം. ഇതോടെ സമീപകാലത്തെ ഏറ്റവും റെക്കോഡ് തുകയിലേക്ക് സ്വര്‍ണം ഒരുപടി കൂടി അടുക്കുകയാണ്.
വെള്ളിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും ആണ് കൂടിയിരുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5800, ഒരു പവന് സ്വര്‍ണത്തിന് 46400 എന്ന നിലയില്‍ ആണ് വെള്ളിയാഴ്ച വ്യാപാരം നടത്തിയിരുന്നത്.
ഈ മാസം ഡിസംബര്‍ നാലിന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5885 എന്നതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വില. അന്ന് പവന് 47080 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില.
അതേസമയംവില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha