സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 53,440 രൂപ
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 53,440 രൂപ. ഇന്നലെ പവന്‍ 320 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53,440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6780 രൂപയാണ്.
ചിങ്ങമാസം വിവാഹസീസണ്‍ ആയതിനാല്‍ ഒരുമിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണവിലയിലെ ഇടിവ് ആശ്വാസം നല്‍കുന്നു.
അതേസമയം, സ്വര്‍ണാഭരണങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നതിന് വിവിധ ഘടകങ്ങളുണ്ട്. സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ജിഎസ്ടി എന്നിവയാണ് അത്. എന്നാല്‍ സ്വര്‍ണവില ഉയരുമ്പോള്‍ വലിയ നഷ്ടമില്ലാതെയും അധികം പണം ചെലവാക്കാതെയും ആഭരണം വാങ്ങാനുള്ള എളുപ്പ വഴികളില്‍ ഒന്നാണ് അഡ്വാന്‍സ് ബുക്കിംഗ്.
ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയില്‍ സാധനം വാങ്ങാനുള്ള മാര്‍ഗമാണിത്. എല്ലാ ജൂവലറികളും ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.വിവാഹ പാര്‍ട്ടികള്‍ക്കാണ് അഡ്വാന്‍സ് ബുക്കിംഗ് ഏറെ സഹായകമാകുന്നത്. വില ഉയര്‍ന്നാല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്കും വില കുറഞ്ഞാല്‍ അന്നത്തെ മാര്‍ക്കറ്റ് നിരക്കിനും വാങ്ങാമെന്നതാണ് അഡ്വാന്‍സ് ബുക്കിംഗ് കൊണ്ടുള്ള ഏറ്റവും വലിയ ഗുണമുള്ളത്
അതേസമയം വെള്ളിയുടെ വിലയും ഇന്നലെ കുറഞ്ഞിരുന്നു. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.
https://www.facebook.com/Malayalivartha