ചരിത്രം കുറിക്കാന്‍ യു എ ഇ; കടലിലൂടെ ഇന്ത്യയിലേക്ക് റെയില്‍വേ പാത നിര്‍മ്മിക്കുന്നു
യു എ ഇയിലെ ഫുജൈറ തുറമുഖത്ത് നിന്നും ഇന്ത്യയുടെ വ്യാപാര തലസ്ഥാനമായ മുംബൈയിലേക്ക് അറബി കടലിലൂടെ റെയില്‍വേ പാത പണിയുന്നതിനെ കുറിച്ച് പഠനം നടക്കുന്നു. 2,000 കി.മി ദൈര്‍ഘ്യമായിരിക്കും ഈ പാതയ്ക്കുള്ളത്. ഇരു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും ചരക്കുകള്‍ കൈമാറാനും ഈ പാത ഉപകരിക്കും. അബുദാബിയില്‍ നടക്കുന്ന യുഎഇ ഇന്ത്യ സംയുക്ത നിക്ഷേപക സമിതിയില്‍ വെച്ച് യു എ ഇ ഉപദേശക സമിതി മേധാവി അബ്ദുള്ള അല്‍ സിഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ അതിവേഗ റെയില്‍വേ ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാകും. ഇത് വ്യാപാര മേഖലയ്ക്ക് ഏറെ ഗുണം ചെയ്യും. മഹാരാഷ്ട്രയിലെ നര്‍മ്മദ നദിയില്‍ നിന്നും യു എ ഇയിലേക്ക് കുടിവെള്ളം എത്തിക്കാനും തിരിച്ച് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും സാധിക്കും. ചൈന ഇതേ രൂപത്തില്‍ റഷ്യയിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കടലിലൂടെ റെയില്‍വേ നിര്‍മ്മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha